ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ, 60.03% പോളിങ്; കൂടുതൽ ത്രിപുരയിൽ, കുറവ് ബിഹാറിൽ

Mail This Article
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് ഏഴു മണി വരെ 60.03% പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. അന്തിമ കണക്കിൽ മാറ്റം വന്നേക്കാം. ത്രിപുരയിലാണ് ഏറ്റവും കൂടിയ പോളിങ്. ഏഴും മണിവരെയുള്ള കണക്കുകൾപ്രകാരം 79.90% ആണ് അവിടുത്തെ പോളിങ്. ബിഹാറിലാണ് ഏറ്റവും കുറവ്, 47.49 ശതമാനം പോളിങ് മാത്രം. ബംഗാളിൽ 77.57 ശതമാനവും അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും പോളിങ് രേഖപ്പെടുത്തി. തമിഴ്നാട്ടിൽ 62.19% വോട്ടു രേഖപ്പെടുത്തി.
വോട്ടെടുപ്പിനിടെ മണിപ്പുരിലും ബംഗാളിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. മണിപ്പുരിലെ ബിഷ്ണുപുരിൽ സംഘർഷം. ബൂത്തു പിടിച്ചെടുക്കാനുള്ള ശ്രമം തടയാൻ പൊലീസ് ആകാശത്തേക്കു വെടിവച്ചു. ക്രമക്കേട് ആരോപിച്ചതിനെ തുടർന്ന മണിപ്പുരിലെ അഞ്ച് ബൂത്തിൽ പോളിങ് ഇടയ്ക്കു നിർത്തിവച്ചു. 16 സംസ്ഥാനങ്ങളിലും 5 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 1625 സ്ഥാനാർഥികൾ ആദ്യഘട്ടത്തിൽ ജനവിധി തേടി. അരുണാചൽ പ്രദേശ് (60 മണ്ഡലം), സിക്കിം (32 മണ്ഡലം) എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഇന്നു നടന്നു.
- 1 year agoApr 19, 2024 08:13 PM IST
ഏഴു മണി വരെയുള്ള കണക്കുകൾ പ്രകാരം ആദ്യഘട്ട വോട്ടെടുപ്പിൽ 60.03% പോളിങ്. കൂടുതൽ ത്രിപുരയിൽ– 79.90%, കുറവ് ബിഹാറിൽ– 47.49%
- 1 year agoApr 19, 2024 06:31 PM IST
ആകെയുള്ള 39 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്ന തമിഴ്‌നാട്ടിൽ 62.08 ശതമാനം പോളിങ് രേഖപ്പെടുത്തു. പുതുച്ചേരിയിൽ 72.84%
- 1 year agoApr 19, 2024 06:09 PM IST
കൂടുതൽ ബംഗാളിൽ; കുറവ് ബിഹാറിൽ
ആദ്യഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ബംഗാളിൽ. അഞ്ച് മണിവരെയുള്ള കണക്കുകൾ പ്രകാരം 77.57% ആളുകളാണ് ഇവിടെ വോട്ടു രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് ബിഹാറിലാണ്– 46.32%.
- 1 year agoApr 19, 2024 06:06 PM IST
ആദ്യഘട്ട വോട്ടെടുപ്പിനുള്ള സമയപരിധി അവസാനിച്ചു. അഞ്ച് മണി വരെ 59.66 % പോളിങ്. അന്തിമ കണക്ക് പിന്നീട്
- 1 year agoApr 19, 2024 04:37 PM IST
ആദ്യഘട്ടവോട്ടെടുപ്പിൽ വൈകിട്ട് 3 മണിവരെ 49.78 ശതമാനം പോളിങ്
- 1 year agoApr 19, 2024 04:00 PM IST
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിതയായ ജ്യോതി കിഷന്‍ജി ആംഗേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പുർ മണ്ഡലത്തിലാണ് ജ്യോതി വോട്ടു ചെയ്തത്.
- 1 year agoApr 19, 2024 03:52 PM IST
ചില സ്ത്രീകൾ ക്രമക്കേട് ആരോപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഇംഫാലിലെ 5 തോങ്‌ജു, 31 ഖോങ്‌മാൻ സോണിൽ പോളിങ് നിർത്തിവച്ചു. പോളിങ് ഓഫിസർ പോളിങ് ബൂത്ത് അടച്ചു:
- 1 year agoApr 19, 2024 01:12 PM IST
- 1 year agoApr 19, 2024 01:11 PM IST
ത്രിപുരയിൽ 11 മണി വരെ 34.54 ശതമാനം പോളിങ്. ബംഗാളിൽ പോളിങ് 33.56 ശതമാനം
- 1 year agoApr 19, 2024 12:45 PM IST
11 മണി വരെ 23.7 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. രാജസ്ഥാൻ 22.5, ഉത്തർപ്രദേശ് 22.5, മധ്യപ്രദേശ് 30.5, തമിഴ്നാട് 23.7, സിക്കിം 21.2, അരുണാചൽ പ്രദേശ് 19.5 എന്നിങ്ങനെയാണ് പോളിങ് ശതമാനം.