നാടകകൃത്തും മനുഷ്യാവകാശ പ്രവർത്തകനുമായ കനവ് ബേബി അന്തരിച്ചു; വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
Mail This Article
×
കൽപറ്റ ∙ നാടകകൃത്തും നോവലിസ്‌റ്റും സാംസ്കാരിക പ്രവർത്തകനുമായ കെ.ജെ. ബേബി (കനവ് ബേബി– 70) അന്തരിച്ചു. ഇന്നു രാവിലെയാണ് അദ്ദേഹത്തെ നടവയലിലെ വീടിനോടു ചേർന്നുള്ള കളരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിവാസി കുട്ടികൾക്ക് ബദൽ വിദ്യാഭ്യാസം നൽകുന്നതിനായി വയനാട്ടിലെ ചിങ്ങോട് എന്ന സ്‌ഥലത്ത് സ്ഥാപിച്ച കനവ് എന്ന ഗുരുകുലാശ്രമത്തിലൂടെയാണ് അദ്ദേഹം ഏറെ പെരുമ നേടിയത്.
കെ.ജെ. ബേബിയുടെ മാവേലിമൻറം എന്ന നോവൽ ആദിവാസി ജീവിതത്തിന്റെ ചൂടും ചൂരും ആവാഹിച്ച കൃതിയാണ്. ആ നോവലിന് 1994-ലെ കേരളസാഹിത്യ അക്കാദമി അവാർഡും പിന്നീട് മുട്ടത്തുവർക്കി അവാർഡും ലഭിച്ചു. ബേബി രചിച്ച ‘നാടുഗദ്ദിക’ നാടകവും സാഹിത്യലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
English Summary:
KJ Baby Passed Away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.