ADVERTISEMENT

തിരുവനന്തപുരം∙ ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനം എന്ന തരത്തില്‍ ജനപ്രിയ നടപടികളുമായി മോട്ടര്‍ വാഹന വകുപ്പ്. അപേക്ഷകള്‍ ഇനി ക്യൂ അനുസരിച്ച് സുതാര്യമായാവും സോഫ്റ്റ്‌വെയര്‍ കൈകാര്യം ചെയ്യുക. ട്രാന്‍സ്‌പോര്‍ട് കമ്മിഷണറായി സി.എച്ച്.നാഗരാജു ചുമതലയേറ്റതിനു പിന്നാലെയാണ് ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കി ഫസ്റ്റ് കം ഫസ്റ്റ് സര്‍വീസ് നടപടി കൂടുതല്‍ സജീവമാക്കിയിരിക്കുന്നത്. 

ലേണേഴ്‌സ് ലൈസന്‍സ് പുതുക്കല്‍, ഡൂപ്ലിക്കേറ്റ് ലൈസന്‍സിനുള്ള അപേക്ഷ, ലൈസന്‍സിലെ വിലാസം, പേര്, ഫോട്ടോ, ജനനത്തീയതി മാറ്റല്‍, ലൈസന്‍സിലെ ക്ലാസ് ഓഫ് വെഹിക്കിള്‍ സറണ്ടര്‍, കണ്ടക്ടര്‍ ലൈസന്‍സ് പുതുക്കല്‍, ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് നല്‍കല്‍ തുടങ്ങി 11 സേവനങ്ങളാണ് ഫസ്റ്റ് കം ഫസ്റ്റ് സര്‍വീസ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മോട്ടര്‍ വാഹന വകുപ്പ് അറിയിച്ചു.

English Summary:

Motor Vehicles Department implements popular measures: First come, first served

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com