ADVERTISEMENT

കൊച്ചി∙ ഫോണ്‍ ചോർത്തലുമായി ബന്ധപ്പെട്ട് പി.വി.അൻവറിനെതിരെ കേസെടുക്കാൻ കാരണക്കാരനായ പരാതിക്കാരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കു പരാതി. അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂർ ജയ്സിങ് ആണു ഡിജിപിക്കു പരാതി നൽകിയത്. അൻവറിനെതിരെ പരാതി നൽകിയ തോമസ് പീലിയാനിക്കലിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. 

  • Also Read

തോമസിന്റെ പരാതിയിൽ കോട്ടയം കറുകച്ചാൽ പൊലീസ് അന്‍വറിനെതിരെ കേസെടുത്തിരുന്നു. ഫോൺ ചോർത്തി ദൃശ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ച് കലാപശ്രമം നടത്തിയെന്നായിരുന്നു പരാതി. ടെലികമ്യൂണിക്കേഷൻ നിയമം, സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.

എന്നാൽ ആഭ്യന്തര വകുപ്പിന്റെ ഫോൺ അൻവറിനു ചോർത്താൻ കഴിയില്ലെന്നും അത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു മാത്രമേ സാധിക്കുകയുള്ളൂ എന്നും ജയ്സിങ് അവകാശപ്പെടുന്നു. അഴിമതി ആരോപണങ്ങളിലെ തെളിവുകൾ ശേഖരിക്കുന്നതും പുറത്തുവിടുന്നതും ജനങ്ങളെ ബോധ്യപ്പെടുത്താൻ പൊതുസമ്മേളനങ്ങളും പത്രസമ്മേളനങ്ങളും നടത്തുന്നതും കലാപാഹ്വാനമായി കാണാൻ കഴിയില്ല. അതിനാൽ പൊതുപ്രവർത്തനത്തെ തടയുന്ന പരാതി നൽകിയ തോമസ്‌ പീലിയാനിക്കലിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.

English Summary:

A case should be filed against the complainant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com