ADVERTISEMENT

തിരുവനന്തപുരം∙ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ചികിത്സാപ്പിഴവ് ഉള്‍പ്പെടെ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്തത് 131 കേസുകള്‍. 2016 ഏപ്രില്‍ മുതല്‍ 2024 ഒക്‌ടോബര്‍ 8 വരെയുള്ള കേസുകളുടെ കണക്കുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. ഇത്രയും കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും മൂന്നു പ്രതികള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 

ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട് 69 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. പീഡനത്തിന് എതിരെ 32 കേസുകളും മറ്റ് അതിക്രമങ്ങള്‍ക്ക് 30 കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ - 23 എണ്ണം. ആലപ്പുഴയില്‍ 16 കേസുകളും കോട്ടയത്ത് 17 കേസുകളും ഉണ്ട്. ഏറ്റവും കൂടുതല്‍ പീഡനക്കേസുകളും തിരുവനന്തപുരത്താണ് - 6 എണ്ണം. ചികിത്സാപ്പിഴവിന് ആലപ്പുഴയിലും കോട്ടയത്തും 11 കേസുകള്‍ വീതമാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസുകളില്‍ കൊല്ലത്ത് രണ്ട് പ്രതികളും വയനാട്ടില്‍ ഒരാളും മാത്രമാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

English Summary:

Cases against health department employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT