ടീകോമുമായി സർക്കാരിന് ഒത്തുകളി; കമ്പനിയുടെ വീഴ്ച കാരണം ഖജനാവിന് കോടികളുടെ നഷ്ടം
Mail This Article
×
തിരുവനന്തപുരം∙ സ്മാർട്ട് സിറ്റി പദ്ധതിയിൽനിന്ന് ഒഴിവായ ടീകോമിന് നഷ്ടപരിഹാരം നൽകുന്നതിലൂടെ സർക്കാർ വലിയ ഒത്തുകളിയാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കമ്പനിയെ കൊണ്ട് നഷ്ടപരിഹാരം അടപ്പിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. കമ്പനിയുടെ വീഴ്ച കാരണം കോടികളുടെ നഷ്ടമാണ് ഖജനാവിനുണ്ടായിരിക്കുന്നത്.
യുഡിഎഫിന്റെയും എൽഡിഎഫിന്റെയും സർക്കാരുകൾക്ക് വീഴ്ച പറ്റിയിട്ടുണ്ട്. സ്മാർട്ട് സിറ്റിയുടെ 246 ഏക്കർ സ്ഥലം സർക്കാരിന് താൽപര്യമുള്ളവർക്ക് കൈമാറാനുള്ള നീക്കമാണോ നടക്കുന്നതെന്ന സംശയമുണ്ട്. നിലവിൽ ഈ സ്ഥലത്തിന്റെ പല ഭാഗങ്ങളും കാടുപിടിച്ചു കിടക്കുകയാണ്. പിണറായി വിജയൻ സർക്കാരിന്റെ അലംഭാവം വ്യക്തമായിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
English Summary:
BJP Alleges "Huge Scam" in Kerala Smart City Project, Targets Pinarayi Government : Government Scam: BJP State President K. Surendran accuses the Kerala government of a "huge scam" involving compensation to Tecom, a company excluded from the Smart City project.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.