റീൽ ചിത്രീകരണത്തിനിടെ യുവാവിന് ദാരുണാന്ത്യം, മുൻ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ അന്തരിച്ചു–ഇന്നത്തെ പ്രധാനവാർത്തകൾ

Mail This Article
∙ കോഴിക്കോട്ട് ആഡംബര വാഹനങ്ങളുടെ പ്രൊമോഷൻ വിഡിയോ ചിത്രീകരണത്തിനിടെ അതേ കാറിടിച്ച് യുവാവ് മരിച്ചു. വടകര സ്വദേശി ആൽവിനാണ് മരിച്ചത്. പാലക്കാട് തിരഞ്ഞെടുപ്പിൽ തനിക്കു മാത്രം ചുമതലകൾ ഒന്നും നൽകിയില്ലെന്നാരോപിച്ച് ചാണ്ടി ഉമ്മൻ എതിർപ്പ് പരസ്യമാക്കി. കർണാടക മുൻ മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്.എം.കൃഷ്ണ അന്തരിച്ചു.
തിരുവനന്തപുരം പോത്തൻകോട്ട് ഭിന്നശേഷിക്കാരിയായ 69കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വയോധിക ബലാത്സംഗത്തിനിരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു. വ്യാഴാഴ്ച സ്റ്റാലിൻ കോട്ടയത്ത് എത്തും.
വയനാട് ഉരുൾപൊട്ടലിൽ മരിച്ച നാലുപേരെ കൂടി ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ആകെ മരണസംഖ്യ 298 ആയി.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വിശദമായ പരിശോധനയ്ക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ബാങ്കിലെത്തി.