ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

കൽപറ്റ∙ ഡൽഹിയിലെ ജനങ്ങള്‍ മാറ്റത്തിനുവേണ്ടി വോട്ട് രേഖപ്പെടുത്തിയെന്നും കാര്യങ്ങള്‍ നടക്കുന്ന രീതിയില്‍ ജനങ്ങള്‍ അസംതൃപ്തരായിരുന്നുവെന്നും പ്രിയങ്ക ഗാന്ധി. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന കാര്യം തിരഞ്ഞെടുപ്പിനു മുന്‍പേ നടന്ന പാര്‍ട്ടി യോഗങ്ങളില്‍ തന്നെ വ്യക്തമായിരുന്നു. വിജയികള്‍ക്ക് അഭിനന്ദനങ്ങളെന്നും പ്രിയങ്ക പറഞ്ഞു. 

പരാജയപ്പെട്ടവര്‍ കൂടുതല്‍ കഠിനമായി പരിശ്രമിക്കുകയും ആളുകളുടെ വിഷയങ്ങളില്‍ പ്രതികരിക്കുകയും വേണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. രാവിലെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു ഫലം ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും പറയാൻ സമയമായിട്ടില്ലെന്നും ആയിരുന്നു പ്രിയങ്കയുടെ പ്രതികരണം. മൂന്നു ദിവസത്തെ സന്ദർശനത്തിനായി തന്റെ ലോക്സഭാ മണ്ഡലമായ വയനാട്ടിൽ എത്തിയതായിരുന്നു പ്രിയങ്ക.

English Summary:

Delhi Election Results 2025 Priyanka Gandhi's response : Priyanka Gandhi commented on the Delhi election results, emphasizing the public's desire for change.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com