‘കുംഭമേളയിൽ പങ്കെടുത്തില്ല, രാഹുലും ഉദ്ധവും ഹിന്ദുക്കളെ അപമാനിച്ചു; വോട്ടർമാർ ബഹിഷ്കരിക്കണം’

Mail This Article
മുംബൈ ∙ മഹാകുംഭമേളയിൽ പങ്കെടുക്കാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും ഹിന്ദുക്കളെ അപമാനിച്ചെന്ന് കേന്ദ്രമന്ത്രി റാംദാസ് അഠാവ്‌ലെ. ഹിന്ദുവായിരിക്കുകയും മഹാകുംഭമേളയിൽ പങ്കെടുക്കാതിരിക്കുകയും ചെയ്യുക എന്നത് ഹിന്ദുക്കൾക്ക് അപമാനമാണ്. അതുകൊണ്ട് ഹിന്ദുവോട്ടർമാർ അവരെ ബഹിഷ്കരിക്കണമെന്നും അഠാവ്‌ലെ പറഞ്ഞു.
‘‘ഹിന്ദുത്വത്തെ കുറിച്ചു സംസാരിക്കുമെങ്കിലും താക്കറെ കുംഭമേളയിൽ പങ്കെടുത്തില്ല. ആളുകളുടെ വികാരം കണക്കിലെടുത്തെങ്കിലും ഇരുനേതാക്കളും കുംഭമേളയിൽ പങ്കെടുക്കണമായിരുന്നു. കുംഭമേളയിൽ പങ്കെടുത്തില്ലെങ്കിലും അവർക്ക് ഹിന്ദുക്കളുടെ വോട്ട് വേണം. ഹിന്ദുവോട്ടർമാർ അവരെ ബഹിഷ്കരിക്കുമെന്നു പ്രതീക്ഷിക്കുന്നു.’’ – റാംദാസ് അഠാവ്‌ലെ പറഞ്ഞു.
12 കുംഭമേളകളുടെ പൂർത്തിയെ അടയാളപ്പെടുത്തുന്നതാണ് മഹാകുംഭമേള. അതിൽ അവസാനത്തേത് 1881-ലാണ് നടന്നത്. 45 ദിവസം നീണ്ട മഹാകുംഭമേളയ്ക്ക് മഹാശിവരാത്രിയോടെ സമാപനമാകും.