ADVERTISEMENT

കിഴിശ്ശേരി (മലപ്പുറം) ∙ കിഴിശ്ശേരിയിൽ ഗുഡ്സ് ഓട്ടോയിലെത്തിയയാൾ ഇതരസംസ്ഥാനത്തൊഴിലാളിയെ ഇടിച്ചിട്ട് കടന്നു. ഗുരുതര പരുക്കേറ്റ തൊഴിലാളി മരിച്ചു. ഗുഡ്സ് ഓട്ടോയിൽ കടന്നയാളെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. സംഭവം കൊലപാതകമെന്നു സംശയം. കിഴിശ്ശേരി ആലിൻചുവട് താമസിക്കുന്ന അസം സ്വദേശി അഹദുൽ ഇസ്‌ലാം ആണ് മരിച്ചതെന്നാണു വിവരം.

കിഴിശ്ശേരി നീരുട്ടക്കലിൽ താമസിക്കുന്ന ഗുൽസർ (30) ആണ് പൊലീസ് പിടിയിലായത്. ഇയാൾ പലതവണ വാഹനം ഇടിപ്പിച്ചതായാണു പൊലീസിനു ലഭിച്ച വിവരം. ഇതാണ് കൊലപാതകമാണെന്നു സംശയിക്കാൻ കാരണമെന്നു പൊലീസ് പറഞ്ഞു. ഗുരുതര പരുക്കേറ്റ യുവാവിനെ നാട്ടുകാർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പൊലീസ് നടത്തിയ തിരച്ചിലിൽ പുലർച്ചെ ഒന്നരയോടെയാണ് ഗുൽസറിനെ വലയിലാക്കിയത്. ഇയാൾ ഗുഡ്സ് ഓട്ടോയിൽ മത്സ്യവിൽപന നടത്തുന്ന തൊഴിലാളിയാണ്. കൂടുതൽ കാര്യങ്ങൾ വ്യക്തമായിട്ടില്ലെന്നും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

English Summary:

Malappuram Hit and Run: Malappuram hit and run leaves Assam migrant worker dead. Police arrested accused.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com