ഇന്നും നാളെയും ചൂട് കൂടും; മൂന്നു ജില്ലകളിൽ മഴ പെയ്തേക്കാം, യെലോ അലർട്ട്

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും നാളെയും ചൂടി കൂടിയേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. 39 ഡിഗ്രി സെൽഷ്യസോടെ പാലക്കാട് ജില്ലയിലാകും ഉയർന്ന ചൂട്. തൃശൂർ ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയർന്നേക്കാം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുമെന്നാണ് പ്രവചനം.
അതേസമയം, കനത്ത ചൂടിനിടെ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ വരും ദിവസങ്ങളിൽ മഴ പെയ്തേക്കാമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഏപ്രിൽ 2, 3 തീയതികളിൽ ഈ 3 ജില്ലകളിലും യെലോ അലർട്ടായിരിക്കും. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാം.