ADVERTISEMENT

തിരുവനന്തപുരം∙ ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്തു നിന്നും 52 ഗ്രാം എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേരെ പൊലീസ് ഡാൻസാഫ് സംഘം പിടികൂടി. ചിറയിൻകീഴ് സ്വദേശിയും നിരവധി ലഹരിമരുന്ന് കേസുകളിലെ പ്രതിയുമായ സുമേഷ് (28), കഠിനംകുളം സ്വദേശി ജിഫിൻ (29), പാലക്കാട് സ്വദേശിയും തിരുവനന്തപുരം ടെക്നോപാർക്കിന് സമീപത്തെ സ്പാ ജീവനക്കാരിയുമായ അഞ്ചു (32) എന്നിവരെയാണ് ഇന്ന് രാവിലെ ഏഴരയോടെ പിടികൂടിയത്. ബെംഗളൂരുവിൽ‌നിന്ന് തിരുവനന്തപുരത്തേക്ക് എംഡിഎംഎയുമായി പോകുകയായിരുന്നു മൂന്നംഗസംഘം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ‍ഡാൻസാഫ് ടീം ഇവരെ പിടികൂടുകയായിരുന്നു.

English Summary:

MDMA bust in Thiruvananthapuram: The Dansaf squad made a significant drug seizure near Attingal, three individuals with 52 grams of MDMA.‌

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com