20 സീറ്റിലെ സംശയം മാറി, നൈനാറിനെ ചതിച്ചത് പാർട്ടിയോ?, ബാങ്ക് ജോലി ആർക്കും വേണ്ടേ? – വായന പോയവാരം
Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
‘മാറണോ എന്നു ഹസൻ ചോദിച്ചില്ല; 20 സീറ്റും കിട്ടുമെന്നതിലെ സംശയം മാറി’
മോദിയുടെയോ പിണറായിയുടെയോ കൽപനകളോ ജൽപനങ്ങളോ ആരും മുഖവിലയ്ക്കെടുക്കില്ല. ജനങ്ങളുടെ ഹൃദയവുമായി ഒരു ബന്ധവുമില്ലാത്ത സങ്കൽപങ്ങളാണ് കേന്ദ്ര– സംസ്ഥാന സർക്കാരുകളുടേത്. ഇരുപതിൽ ഇരുപത് സീറ്റും കിട്ടുമെന്ന് ഞങ്ങൾ നേരത്തേ പറഞ്ഞിരുന്നു. അതിൽ ഇടയ്ക്ക് ചെറിയൊരു സംശയം വന്നു.
ബിജെപിയുടെ ‘സ്വന്തം’ നൈനാർ പണക്കെണിയിൽ: ചതിച്ചത് പാർട്ടി തന്നെയോ?
കൊങ്കുനാട് ഉൾപ്പെടുന്ന കോയമ്പത്തൂരിൽ അണ്ണാമലൈ ഇറങ്ങിയപ്പോൾ നാടിളക്കി പ്രചാരണം നടത്താൻ ബിജെപി കേന്ദ്ര നേതാക്കളും ഒഴുകിയെത്തി. പിന്നാലെ, ചെന്നൈ സൗത്തിൽ മുൻ തെലങ്കാന ഗവർണറും പുതുച്ചേരി ലഫ്.ഗവർണറുമായ തമിഴിസൈ സൗന്ദർരാജനെയും തിരുനെൽവേലിയിൽ ബിജെപി നിയമസഭാ കക്ഷി നേതാവും എംഎൽഎയുമായ നൈനാർ നാഗേന്ദ്രനെയും കളത്തിലിറക്കി. പക്ഷേ, തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കേ ഉണ്ടായ ട്വിസ്റ്റ് ബിജെപിയെ ആകെ ഞെട്ടിച്ചു കളഞ്ഞു.
ബാങ്ക് ജോലി ആർക്കും വേണ്ടേ? കൊഴിഞ്ഞുപോകൽ കൂടുന്നു
ജീവനക്കാർ ബാങ്കിങ് ജോലി വിട്ടുപോകുന്നത് ബാങ്ക് മാനേജ്മെന്റുകൾക്ക് വലിയ തലവേദന ആയിരിക്കുന്നു. ബാങ്ക് ജോലി ലഭിച്ചാൽ ജീവിതം 'സെറ്റായി' എന്ന 1980 കളിലെയും 90 കളിലെയും ചിന്തയ്ക്ക് ഇപ്പോൾ മാറ്റം വന്നോ?
13 ഇഞ്ച് ഡിസ്‌പ്ലേ ഐപാഡ് എയർ; ആപ്പിള്‍ ലെറ്റ് ലൂസിലെ വിസ്മയങ്ങൾ
ഐപാഡ് ലൈനപ്പിൽ വലിയ മാറ്റങ്ങളോടെയായിരുന്നു ഏകദേശം 35 മിനിറ്റോളം നീണ്ട ആപ്പിളിന്റെ ലെറ്റ് ലൂസ് അവതരണം നടന്നത്. ആപ്പിളിന്റെ അത്യാധുനിക വിഷൻ പ്രോയുടെ ഒരു നേർക്കാഴ്ചയോടെയാണ് ടിം കുക്ക് ഇവന്റ് ആരംഭിച്ചത്. 13 ഇഞ്ച് മോഡൽ എയർ ആണ് ആപ്പിള്‍ ആദ്യം അവതരിപ്പിച്ചത്. എം2 ചിപ്പുമായാണ് ഐപാഡ് എയർ എത്തുന്നത്. മുൻ മോഡലുകളേക്കാൾ 3 ഇരട്ടി മികച്ച പ്രകടനമാണ് കമ്പനി അവവകാശപ്പെടുന്നത്.
ഹേറ്റേഴ്സ് ഇല്ലെന്നു പറയാനാകില്ല: സിതാര കൃഷ്ണകുമാർ
ഒരു വ്യക്തിക്ക് മറ്റൊരാളുടെ കൈപിടിച്ചു നടത്താൻ കഴിയും, വഴികൾ കാണിച്ചകൊടുക്കാൻ കഴിയും, നമുക്ക് പറ്റിയ തെറ്റുകൾ അവർക്കു കാണിച്ചുകൊടുക്കാൻ പറ്റും. ചില തെറ്റുകളാണല്ലോ മറ്റുള്ളവർക്കു പാഠങ്ങളാകുന്നത്.
പശുക്കൾക്ക് പിച്ചവയ്ക്കാൻ തെങ്ങിൻതോപ്പ്; ഫാമിലെ പാലളവ് ഉയർന്നു
വർഷങ്ങളോളം അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഒരു തൊഴുത്തിൽ നിൽക്കുന്ന പശുവിന് നടക്കാൻ അറിയില്ലെന്നു മാത്രമല്ല നടക്കാൻ ബുദ്ധിമുട്ടും ആയിരിക്കും. വിദേശ രാജ്യങ്ങളിലെ ഫ്രീ റേഞ്ച് അല്ലെങ്കിൽ ലൂസ് ഫാമിങ് രീതി പശുക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നു.
200 വർഷം പഴക്കമുള്ള വീട് നവീകരിച്ച കഥ; വിഡിയോ
പഴയ തറവാട് ഓല മേഞ്ഞതായിരുന്നു. ഒരുപാട് കൊത്തുപണികളും നിലവറയും ഉണ്ട്. ഒറ്റഫ്രെയിമിലാണ് പഴയ വീട് നിർമിച്ചത് എന്ന പ്രത്യേകതയുമുണ്ട്. അടിയിലും മുകളിലും ഒറ്റ തടിയിലാണ് ഇതുനിൽക്കുന്നത്. പഴയ വീട്ടിലും പുതിയ വീട്ടിലും കോൺക്രീറ്റ് ഉപയോഗിച്ചിട്ടില്ല.
‘അത് സ്കിന്‍ വിസിബിൾ മേക്കപ്പ്’; മാളവികയുടെ വെഡ്ഡിങ് മേക്കോവർ
കണ്ടാല്‍ സിംപിള്‍ ലുക്കിലുള്ള മാളവിക വളരെ കുറവ് മേക്കപ്പ് മാത്രമാണ് വിവാഹത്തിന് ഉപയോഗിച്ചതെന്നാണ് പലരും കരുതിയത്. എന്നാൽ അതങ്ങനെയല്ലെന്ന് പറയുകയാണ് വികാസ്. ‘സ്കിൻ വിസിബിൾ മേക്കപ്പാണ് മാളവികയ്ക്ക് ചെയ്തത്. ഇപ്പോഴത്തെ പുതിയ ട്രെൻഡാണിത്. സ്കിൻ കാണാൻ പറ്റുന്ന രീതിയിലാണ് മേക്കപ്പ്. ഐ മേക്കപ്പ് പോലും ബ്ലെൻഡ് ചെയ്ത് സ്വന്തം കണ്ണുപോലെയാണ് ചെയ്യുന്നത്.
അരളിയുടെ ഇലയും പൂവും വേരുമടക്കം വിഷമയം
സയനൈഡിന്റെ മൂന്നിലൊന്ന് സ്പീഡിലാണ് ഈ വിഷം ശരീരത്തിൽ പ്രവർത്തിക്കുന്നത്. ഇതിന്റെ ഒരു ഗ്രാം അകത്തെത്തിയാൽ തന്നെ വലിയ ആപത്താണ്. അരളിയുടെ ഇല ചവച്ചരച്ചതോടെ വിഷാംശമുള്ള നീര് പെട്ടെന്ന് ശരീരത്തിൽ എത്തുകയും പ്രവർത്തനം വേഗത്തിലാവുകയും ചെയ്യുകയായിരുന്നു. വിഷാംശം ശരീരത്തിലെത്തിയാൽ ഛർദ്ദി, തലകറക്കം തുടങ്ങിയവ ഉണ്ടാകാം.
35 വയസ്സിൽ ജോലി മാറുന്നതും ഉപേക്ഷിക്കുന്നതും റിസ്ക്കാണോ?
ആദ്യമായി ജോലി തേടുന്ന ഒരാളുടെ പകപ്പല്ല മറിച്ച് വർഷങ്ങളോളം ജോലി ചെയ്തതിന്റെ അനുഭവപരിചയം നൽകുന്ന ആത്മവിശ്വാസമാണ് ഈ ഘട്ടത്തിൽ തുണയാകുക. ചെറുപ്പത്തിൽ ഒരു ജോലിക്കു ചേരുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ ഒട്ടേറെ അവസരങ്ങൾ 35-ാം വയസ്സിൽ കാത്തിരിക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം.
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്