റെക്കോർഡുകളുടെ ഫിക്കോ, ഞണ്ട് മസാല, പുതിയ സ്വിഫ്റ്റ്, മൊറോക്കോയിലെ ആടുജീവിതം – വായന പോയവാരം
Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
റഷ്യയെ സ്‌നേഹിച്ച ഇടതു നേതാവ്, പ്രസിഡന്റാകാൻ മോഹിച്ച് തോറ്റ പ്രധാനമന്ത്രി; റെക്കോർഡുകളുടെ റോബർട്ട് ഫിക്കോ
അതിതീവ്ര ദേശീയവാദിയും ലിബറൽ ജനാധിപത്യ ആശയങ്ങളോടു കടുത്ത വിമുഖത പ്രകടിപ്പിക്കുന്നയാളുമായ ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബന്റെ സുഹൃത്ത്. ഏറ്റവും കൂടുതൽ കാലം സ്ലൊവാക്യൻ പ്രധാനമന്ത്രി പദത്തിലിരുന്ന നേതാവ് എന്ന റെക്കോർഡും കയ്യാളുന്ന ഈ നേതാവിനെതിരെയാണ്, മധ്യ സ്ലൊവാക് നഗരമായ ഹാൻഡ്‌ലോവയിൽവച്ച് വധശ്രമം ഉണ്ടായത്.
പത്താം ക്ലാസിൽ കണക്കിന് വെറും 12 മാർക്ക്; ഇന്ന് അബുദാബിയിലെ സർക്കാർ സ്ഥാപനത്തിൽ സിഎക്കാരനായ മലയാളി
തൃശൂർ പുന്നയൂർക്കുളം സ്വദേശിയായ കുഞ്ഞുമുഹമ്മദിന് 1980 ലെ എസ്എസ്എൽസി പരീക്ഷയിൽ കണക്കിന് ആകെ ലഭിച്ചത് 12 മാർക്ക് മാത്രമായിരുന്നു . ഈ മാർക്ക് ലിസ്റ്റിനൊപ്പം എല്ലാ പക്ഷികളും തുടക്കത്തിൽ തൂവലുകളുമായി വരില്ല, പുഴുക്കളാണ് പിന്നീട് പൂമ്പാറ്റയായത് എന്ന കുറിപ്പും അദ്ദേഹം പങ്കുവച്ചു. കഴിഞ്ഞ 12 വർഷമായി അബുദാബി സർക്കാർ സ്ഥാപനമായ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയിൽ ഓഡിറ്ററായി ജോലി ചെയ്യുകയാണ് കുഞ്ഞുമുഹമ്മദ്. മാർക്കുകൾ ഒന്നും പ്രശ്നമല്ലെന്ന് പുതിയ തലമുറയെ ഓർമ്മിപ്പിക്കുകയാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം. എ പ്ലസ് മാത്രമല്ല, അതിനപ്പുറവും ഒരു ലോകമുണ്ടെന്ന് കുഞ്ഞുങ്ങളെ അറിയിക്കാനാണ് താൻ മാർക്ക് ലിസ്റ്റ് പങ്കുവച്ചതെന്ന് കുഞ്ഞുമുഹമ്മദ് പറയുന്നു.
കടന്നു പോയ വിഷമഘട്ടത്തിന്റെ ബാക്കിപത്രമാണ് ഈ തലമുടി: സന്നിധാനന്ദൻ
എല്ലാവരും ഒരേ ജീവിതസാഹചര്യങ്ങളിൽ ആയിരിക്കില്ല വളരുന്നത്. പരമാവധി മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുക. അതാണ് ഞാൻ ശ്രദ്ധിക്കാറുള്ളത്. കുറച്ചു കാലം ജീവിക്കാൻ ഈ ഭൂമിയിൽ വന്നവരാണ് നമ്മൾ. അതു കഴിഞ്ഞാൽ നമ്മൾ ഇവിടെ നിന്നു പോകും. ആ കുറച്ചു സമയം എല്ലാവരെയും സ്നേഹിക്കാൻ ശ്രമിക്കുന്നതല്ലേ നല്ലത്. ഇത്തരം കാര്യങ്ങളിൽ പ്രതികരിച്ചെങ്കിൽ മാത്രമെ, ഇതുപോലെ പറയാൻ ശ്രമിക്കുന്നവരുടെ നാവ് പിൻവാങ്ങുകയുള്ളൂ. എന്റെ സാംസ്കാരികമായ കടമയാണ് ഞാൻ ഇതിലൂടെ നിർവഹിച്ചത്. ഇവിടെ സൗന്ദര്യമില്ലാത്തവർക്കും ജീവിക്കണം.
ആവിയില്‍ വേവിച്ചൊരു ഞണ്ട് മസാല!
നല്ല കാമ്പുള്ള ഞണ്ട്, എരിവു കൂട്ടി കറി വെച്ച് ചോറും കൂട്ടിയൊരു പിടിപിടിക്കാന്‍ ഇഷ്ടമില്ലാത്തവരില്ല. എന്നാല്‍ ഇക്കുറി അല്‍പ്പം വ്യത്യസ്തമായ ഒരു വിഭവമാണ് പരിചയപ്പെടുത്തുന്നത്. ആവിയില്‍ വേവിച്ചെടുത്ത ഞണ്ട് കൊണ്ട് അടിപൊളി മസാല ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.
പുതിയ സ്വിഫ്റ്റ് വാങ്ങാൻ 5 കാരണങ്ങൾ
മാരുതിക്കു സുരക്ഷ പോരെന്ന പ്രചാരം സ്വിഫ്റ്റ് കാറ്റിൽപ്പറത്തുന്നു. അടിസ്ഥാന മോഡലിലടക്കം എല്ലാ സുരക്ഷ സംവിധാനങ്ങളുമുണ്ട്. 6 എയർബാഗ്, ഇ എസ് പി, ഹിൽ ഹോൾഡ്, എ ബി എസ്, എല്ലാ സീറ്റിനും ത്രീ പോയിൻറഡ് ബെൽറ്റുകൾ. ഡ്രൈവറും യാത്രക്കാരും സ്വിഫ്റ്റിൽ പരിപൂർണ സുരക്ഷിതർ.
ബ്ലാക്ക് ബോക്സിന്റെ നിറം കറുപ്പ് അല്ല, വിമാന യാത്രയിലെ കൗതുകങ്ങൾ
സുന്ദരമായ പുറംഭാഗവും ശക്തമായ എൻജിനുകൾക്കും അപ്പുറം കൗതുകകരമായ നിരവധി രഹസ്യങ്ങൾ കൂടി ചേർന്നതാണ് ഓരോ വിമാനവും. അതുകൊണ്ടു തന്നെ വിമാനത്തിനെക്കുറിച്ചുള്ള ആശ്ചര്യപ്പെടുത്തുന്ന ചില കാര്യങ്ങൾ നോക്കാം.
ഇങ്ങനെയുമുണ്ട് ഒരു ആടുജീവിതം! മൊറോക്കോയിലെ മരംകയറി ആടുകൾ
പഴം കഴിച്ചുകഴിയുന്ന ആടുകൾ ഉമിനീർ പുറത്തുവിടുമ്പോഴും വിസർജിക്കുമ്പോഴും ആർഗൻ പഴത്തിന്റെ കുരുക്കളും പുറത്തുവരും. ഈ കുരുക്കൾക്ക് നല്ല മൂല്യമുണ്ട്. ആർഗൻ ഓയിൽ ഉത്പാദിപ്പിക്കാനായി ഇവ ഉപയോഗിക്കും. മെക്‌സിക്കോയ്ക്ക് വിദേശ വിപണിയിൽ നല്ല പണം നേടിക്കൊടുക്കുന്ന ഒരു കയറ്റുമതി ഉത്പന്നമാണ് ആർഗൻ ഓയിൽ.
8 ഏക്കർ, 80 ദിവസം, 12 ലക്ഷം കീശയിൽ: ഇതുപോലൊരു കർഷകൻ വേറെയുണ്ടാവില്ല!
ഇലക്ട്രോണിക്സിൽ ബിരുദവും ബയോ സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദവുമുള്ള സൈഫുള്ള, 8 എക്കർ ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നു. യുവകർഷകനുള്ള സംസ്ഥാന അവാർഡ് ജേതാവാണ്. കൃഷിയോടുള്ള കമ്പം മൂലം ഇപ്പോൾ കാർഷിക സർവകലാശാലയിൽ കാര്‍ഷിക ബിരുദ വിദ്യാർഥിയും !
ഇത്തിരി സ്ഥലത്ത് നെഞ്ചുവിരിച്ചു നിൽക്കുന്ന വീട്
'ഉള്ളതുകൊണ്ട് ഓണംപോലെ വീടൊരുക്കുക' എന്നതാണ് ഇവിടെ പ്രായോഗികമായ നയം. അത്തരത്തിൽ എറണാകുളം കളമശേരിയിൽ വീതി കുറഞ്ഞു നീളത്തിലുള്ള 6 സെന്റിൽ ഒരുക്കിയ സ്വപ്നവീടിന്റെ വിശേഷങ്ങൾ അറിയാം.
കനേഡിയൻ കഥകളുടെ തമ്പുരാട്ടി; അച്ഛന് സാധിക്കാതെ പോയത് നേടിയെടുത്ത മകൾ
ഫാം നടത്തി ജീവിച്ചിരുന്ന റോബർട്ടിന് സാഹിത്യത്തിനോടുള്ള അഭിനിവേശമാണ് മരിക്കും മുൻപ് 'ദി മക്ഗ്രെഗോർസ്' എന്ന പേരിൽ ഒരു നോവൽ എഴുതുവാൻ കാരണമായത്. തന്റെ പുസ്തകസ്നേഹം പകർന്നു കിട്ടിയ മകൾ ഒരു എഴുത്തുകാരിയായതിൽ ഏറ്റവുമധികം സന്തോഷിച്ചതും അദ്ദേഹം തന്നെയായിരുന്നു.
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്