‘അമ്മ’യെ കരകയറ്റാൻ ഇനിയാര്?, അർധരാത്രിയിലെ അസാധാരണ കൊലപാതകം – വായന പോയവാരം
Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
സംഘടന പിളരുമെന്ന് ഭയപ്പെട്ടു, വികാരാധീനനായി മോഹൻലാൽ; അമ്മയെ കരകയറ്റാൻ ഇനി ആര്?
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ, ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദീഖ് പറഞ്ഞത് റിപ്പോർട്ടിലെ കാര്യങ്ങൾ ‘ഒറ്റപ്പെട്ടത്’ എന്നായിരുന്നു. റിപ്പോർട്ട് പുറത്തുവരണമെന്നോ വേണ്ടെന്നോ അഭിപ്രായമില്ലെന്നും സിദ്ദീഖ് പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് വൈസ് പ്രസിഡന്റ് ജഗദീഷ് അതിനു വിരുദ്ധമായി സംസാരിച്ചു രംഗത്തെത്തിയത്.
അർധരാത്രിയിലെ അസാധാരണ കൊലപാതകം; നിരീക്ഷണത്തിന് മരത്തിൽ ‘പച്ച ചാരൻമാർ’; ബോംബ് വച്ചവർ യൂറോപ്പിലും
ഇറാന്റെ ഓരോ തെരുവിലുമുണ്ട് മൊസാദിന്റെ ചാരക്കണ്ണുകൾ; തൂണിലും തുരമ്പിലും വരെ! ‘ടെഹ്‌റാൻ’ എന്ന സ്‌പൈ ത്രില്ലർ സീരീസ് കണ്ടവർക്കറിയാം അത് എത്രമാത്രം ശക്തമാണെന്ന്. എന്നാൽ ടിവി സീരീസിൽ മാത്രമല്ല യഥാർഥത്തിലും അത് സംഭവിക്കുന്നുണ്ട്. ഹമാസ് തലവനെ മൊസാദ് ഇല്ലാതാക്കിയ രീതിതന്നെ അതിന് ഉദാഹരണം. രാജ്യത്ത് അതിഥിയായ വന്ന ഒരു നേതാവിനെ കൃത്യമായ ആസൂത്രണത്തോടെ എങ്ങനെ മൊസാദിന് വധിക്കാൻ സാധിച്ചു (അത് ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും)? നാളുകൾ നീണ്ട ആസൂത്രണമുണ്ട് അതിനു പിന്നിൽ. ത്രില്ലറുകളെയും വെല്ലുന്ന ആ കഥ വായിക്കാം ഗ്രാഫിക് സ്റ്റോറിയായി.
7000 സ്ക്വയർഫീറ്റ്, കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ; കേരളത്തിൽ ഇങ്ങനെ മറ്റൊരു വീടില്ല
ഒരേക്കർ സ്ഥലമുള്ളതിനാൽ മുറ്റത്തിന് പ്രാധാന്യം നൽകി പിന്നിലേക്കിറക്കിയാണ് കാഴ്ചയിൽ ഇരുനില തോന്നിപ്പിക്കും വിധം ഉയരത്തിൽ ഒറ്റനില വീട് പണിതത്. ഡ്രൈവ് വേ നാച്ചുറൽ സ്റ്റോണും ഗ്രാസ്സും വിരിച്ച മുറ്റവും വലിയ പില്ലറുകളും ക്ലാഡിങ്ങും മേൽക്കൂരയിലെ ഡോർമർ വിൻഡോസും കൊളോണിയൽ ശൈലി പ്രതിഫലിപ്പിക്കുന്നു.
മേലധികാരിയെ കൊണ്ട് പൊറുതിമുട്ടിയോ? നിരാശ വേണ്ട, പ്രയോഗിക്കാം ഈ വഴികള്‍
നിങ്ങളുടെ നിയന്ത്രണത്തില്‍ അല്ലാത്ത കാര്യങ്ങള്‍ക്ക് പോലും നിങ്ങളെ ശകാരിച്ച് കഴിവില്ലാത്തയാളാണ് നിങ്ങള്‍ എന്ന പ്രതീതിയുണ്ടാക്കാന്‍ ശ്രമിക്കുന്ന ചില മേലധികാരികളുണ്ട്. സെറ്റപ്പ് ടു ഫെയില്‍ സിന്‍ഡ്രോം എന്നാണ് ഈ പ്രവണതയെ ഹാര്‍വാര്‍ഡ് ബിസിനസ്സ് റിവ്യൂ വിശേഷിപ്പിക്കുന്നത്. കീഴ്‌ജീവനക്കാര്‍ പരാജയപ്പെടാന്‍ വേണ്ടി മനപ്പൂര്‍വം കെണിയൊരുക്കി വച്ച്, ഒടുക്കം പരാജയപ്പെടുമ്പോള്‍ എല്ലാം തന്റെ തെറ്റാണെന്ന് ജീവനക്കാരനെ കൊണ്ട് തോന്നിപ്പിക്കുന്ന രീതിയാണ് ഇത്
27,000 കോടി ആസ്തിയുമായി അനിൽ അംബാനിയുടെ മകൻ; റിലയൻസിന്റെ തിരിച്ചുവരവൊരുക്കിയ സൂത്രധാരൻ
മുകേഷ് അംബാനിയുടെ മക്കളെപ്പോലെയല്ല, സഹോദരൻ അനിൽ അംബാനിയുടെ മക്കൾ. വാർത്തകളിൽ ഇടംപിടിക്കുന്നത് കുറവ്. പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടുന്നതും ചുരുക്കം. അച്ഛൻ അനിൽ അംബാനി ഇപ്പോൾ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിയുടെ 5 വർഷ വിലക്കും കോടികളുടെ പിഴയും നേരിടുമ്പോൾ വീണ്ടും വാർത്തകളിൽ ഇടംനേടുകയാണ്, മകൻ ജയ് അൻമോൽ അംബാനി എന്ന 33കാരൻ.
ഈ ഭക്ഷണങ്ങളോട് ആസക്തി ഉണ്ടോ? വൈറ്റമിന്‍ അപര്യാപ്തത ആകാം!
ചില ഭക്ഷണങ്ങൾ കഴിക്കാൻ വല്ലാത്ത കൊതി തോന്നാറില്ലേ. നമ്മുടെ ഭക്ഷണക്രമത്തില്‍ എന്തൊക്കെയോ കുറവുണ്ടെന്നതിന്റെ സൂചനയാണ് ചിലതരം ഭക്ഷണങ്ങളോട് വരുന്ന ആസക്തി. ഇത്തരം ആസക്തികളെ കുറിച്ച് ധാരണയുണ്ടാക്കുന്നത് മെച്ചപ്പെട്ട പോഷണങ്ങളുടെ തിരഞ്ഞെടുപ്പിന് സഹായകമാകും.
ഏക്കറിൽ 400 മരം, ആദായം 4 ലക്ഷം; അടയ്ക്ക മരമായാൽ മടിശീല നിറയ്ക്കാം; കമുകുകൃഷിയില്‍ അറിയേണ്ടതെല്ലാം
ഒരേക്കറിൽ 400 മരം, മൊത്തം ആദായം 4 ലക്ഷം രൂപ. ചിലപ്പോൾ അതുക്കും മേലേ. പകുതി ചെലവ് കണക്കാക്കിയാൽപോലും എക്കറിന് ലാഭം 2 ലക്ഷം രൂപ. വില ഇങ്ങനെ തുടർന്നാൽ കമുകുകൃഷി പിടിച്ചാൽ കിട്ടാതെ വരും. ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ ഉല്‍പാദകനും ഉപഭോക്താവും.
വയനാടിനെ കൈവിടരുത്, ദുരന്തത്തെ അതിജീവിക്കാൻ യാത്രകളിലൂടെ സഹായിക്കാം
അനേകായിരങ്ങളുടെ ജീവിത മാർഗമാണ് വയനാട് ടൂറിസം അത് കൊണ്ട് തന്നെ ഈ മേഘല പൂർണ തീളക്കത്തോടെ തിരിച്ച് വരേണ്ടതുണ്ട്. ദുരന്തങ്ങൾ വേട്ടയാടിയവരോടൊപ്പം അവരുടെ ദുഖത്തിൽ പങ്ക് ചേരുകയും മറ്റുള്ളവരുടെ അതിജീവനത്തിനായ് നമുക്ക് കൈകൾ കോർക്കുകയും ചെയ്യാം. ഒരു പാട് പാവങ്ങൾ പട്ടിണിയിൽ ആണ് അവരെ നമുക്ക് കൈപിടിച്ച് ഉയർത്തണം.
10 ലക്ഷത്തിൽ താഴെ വില, സൺറൂഫിന്റെ ആഡംബരം; ഫീച്ചറുകൾ നിറച്ച ബജറ്റ് കാറുകള്‍
സണ്‍റൂഫിന്റെ സവിശേഷ ജനപ്രീതി തന്നെയാണ് കാര്‍ നിര്‍മാതാക്കളെ അധിക ഫീച്ചറായി സണ്‍റൂഫ് അവതരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. വാഹനങ്ങൾക്ക് സണ്‍ റൂഫ് നല്ലതാണോ? നിലവില്‍ പത്തു ലക്ഷത്തില്‍ താഴെ വിലയുള്ള ഒമ്പത് മോഡലുകളില്‍ സണ്‍റൂഫ് ലഭ്യമാണ്. ഇന്ത്യന്‍ വിപണിയില്‍ സണ്‍റൂഫ് ഫീച്ചറുള്ള ബജറ്റ് കാറുകളെ പരിചയപ്പെടാം.
കള്ള് മാത്രമല്ല ഭായി, ഇവിടുത്തെ വിഭവങ്ങൾ തനി നാടൻ തന്നെ! ഷാപ്പ് രുചി
കള്ള് ഷാപ്പുകളില്‍ കുടുംബവുമായി എത്തുന്നവരാണ് അധികവും. നല്ല രുചിയൂറും ഭക്ഷണം എവിടെ കിട്ടിയാലും എത്ര ദൂരം താണ്ടിയും ആ രുചിയിടത്തേയ്ക്ക് എത്താനും ഭക്ഷണപ്രേമികൾ മടിക്കാറില്ല. വയലോരം കള്ള് ഷാപ്പിൽ തനിനാടൻ വിഭവങ്ങൾ തന്നെയാണ് ഹൈലൈറ്റ്. കപ്പ, അപ്പം, കള്ളപ്പം, ബീഫ്, പോർക്ക്, മുയൽ, ചിക്കൻ, കരിമീൻ, കാരി, വരാൽ, കൊഞ്ച്, ചെമ്മീൻ, ഞണ്ട് റോസ്റ്റ്, പള്ളത്തി, പൊടി മീൻ എന്നു വേണ്ട സകലതും റെഡിയാണ്. ഉച്ചയ്ക്ക് ആവി പറക്കുന്ന ചോറും കറികളുമൊക്കെയുണ്ട്.
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്