ഇന്ധന നികുതി ചുമത്തുന്നതിൽ കേരളം രാജ്യത്ത് രണ്ടാമത്; റെന്റിന് എടുത്ത കാർ അപകടത്തിൽ പെട്ടാൽ? - വായന പോയവാരം
Manoramaonline Top Read Stories of the week
Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
പെട്രോളിന് 30.08%, ഡീസലിന് 22.76%: ഇന്ധന നികുതി ചുമത്തുന്നതിൽ കേരളം രാജ്യത്ത് രണ്ടാമത്; ആൻഡമാനിൽ നികുതി വെറും 1%
കേന്ദ്രസര്‍ക്കാര്‍ 2021 നവംബറില്‍ 13 രൂപയും 2022 മേയില്‍ 16 രൂപയും സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടി കുറച്ചിരുന്നു. 2024 മാര്‍ച്ചില്‍ എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില ലീറ്ററിനു രണ്ടു രൂപ കുറയ്ക്കുകയും ചെയ്തു. എന്നാല്‍ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും നികുതി കുറയ്ക്കാന്‍ തയാറായില്ല...
പൂർണരൂപം വായിക്കാം....
റെന്റിന് എടുത്ത കാർ അപകടത്തിൽ പെട്ടാൽ? ശ്രദ്ധിക്കണം ഈ കാര്യങ്ങൾ
റെന്റ് എ കാർ എന്ന സംവിധാനമാണ് നിയമവിധേയമല്ലാതെ നടന്നുകൊണ്ടിരിക്കുന്നത്. അതായത് തികച്ചും സ്വകാര്യ ആവശ്യത്തിനായി എടുക്കുന്ന കാർ പരിചയമുള്ളവർക്കു വാടകയ്ക്കു നൽകുന്ന രീതി. കാർ സ്വന്തക്കാർക്കു നൽകാൻ പാടില്ലേ? നൽകാം. പക്ഷേ, നിങ്ങളോ അടുത്ത കുടുംബാംഗങ്ങളോ ആ കാറിൽ ഉണ്ടായിരിക്കണം എന്നാണു നിയമം...
പൂർണരൂപം വായിക്കാം....
ഒരിക്കലെങ്കിലും ഈ വഴികളിലൂടെ സഞ്ചരിക്കണം, ഇന്ത്യയിലെ ഏറ്റവും മനോഹരമായ റോഡുകൾ
ഇനി പറയാൻ പോകുന്ന ഹൈവേകളിലൂടെയാണ് നിങ്ങളുടെ യാത്രയെങ്കിൽ വേറെ ഡെസ്റ്റിനേഷനുകളൊന്നും തേടിപ്പൊകേണ്ടിവരില്ല, കാരണം ഈ വഴികൾ തന്നെ കാഴ്ചകളുടെ ലോകമാണ്...
പൂർണരൂപം വായിക്കാം....
ഒച്ചിനെ നശിപ്പിക്കുന്ന ഒരേയൊരു കെണി, പ്രകൃതിയിലുമുണ്ട് ഒരു ശത്രു
മെറ്റാൽഡിഹൈഡിനു മാത്രമേ ഒച്ചുകളെ നശിപ്പിക്കാൻ കഴിവുള്ളൂ. ഒച്ചുകളുടെ പ്രകൃതിയിലെ ശത്രു വെളിച്ചം പുറപ്പെടുവിക്കുന്ന പെൺമിന്നാമിനുങ്ങുകളാണ്. അനാവശ്യ കീടനാശിനിപ്രയോഗം ഇവയെ നശിപ്പിക്കുന്നതിനാൽ അത് ഒഴിവാക്കുക.
പൂർണരൂപം വായിക്കാം....
‘നീ മെഡിസിനു പോയാല്‍ മതി. എന്‍ജിനീയറിങ്ങിന് പോകേണ്ട.’; വഴിത്തിരിവായ ഉപദേശത്തെക്കുറിച്ച് ഡോ. ബി. ഇക്ബാൽ
മച്ച പറഞ്ഞു, ‘കോട്ടയത്ത് പഠിക്കണ്ട, മെഡിക്കല്‍ കോളജ് ഇപ്പോള്‍ തുടങ്ങിയതല്ലേ ഉള്ളൂ. നീ തിരുവനന്തപുരത്താണു പഠിക്കേണ്ടത്. അതാണ് ഏറ്റവും നല്ല മെഡിക്കല്‍ കോളജ്.’ രഘുവിന്റെ സ്വാധീനത്തില്‍ എന്നെ തിരുവനന്തപുരത്തു ചേര്‍ത്തു...
പൂർണരൂപം വായിക്കാം....
സൂപ്പർഹിറ്റ്! നാട്ടിലെ താരമായി ഡോക്ടർ ദമ്പതികളുടെ വീട്
വീടിനുള്ളിലെ ഞങ്ങളുടെ പ്രിയയിടം ഡൈനിങ്ങിനോട് ചേർന്നുള്ള പാറ്റിയോയാണ്. ഇവിടെ നാടൻ ഓടും ഗ്ലാസ് ഓടും വിരിച്ച മേൽക്കൂരയാണ് ആകർഷണം. ഫിൽറ്റർ ചെയ്തപോലെ വെളിച്ചം ഇതുവഴി ഉള്ളിലെത്തും...
പൂർണരൂപം വായിക്കാം....
മഹാഭാരതം ഏറ്റവും വലിയ യുദ്ധവിരുദ്ധ പുസ്തകം, തെറ്റും ശരിയും ആപേക്ഷികം; ആനന്ദ് നീലകണ്ഠൻ പറയുന്നു
ഒരാള്‍ തോക്കെടുത്ത് ഒരാളെ വെടിവച്ചു കഴിഞ്ഞാൽ അയാളെ നമ്മള്‍ കൊലപാതകിയായി കണക്കാക്കും, അയാളെ പിടിച്ച് ജയിലിനകത്ത് ഇടും. ഇതേ ആള്‍ അതിർത്തിയിൽ നിന്ന് പട്ടാളവേഷത്തിൽ വെടിവച്ചാൽ, അയാൾക്ക് നമ്മള്‍ മെഡല്‍ കൊടുക്കും.
പൂർണരൂപം വായിക്കാം....
നേടാനുള്ളത് വെട്ടിപ്പിടിക്കണം! കൈകളില്ലാതെ കൺമണി കീഴടക്കിയ ഉയരങ്ങൾ
ശാരീരിക വൈകല്യങ്ങൾ പോരായ്മകളല്ലെന്നു തെളിയിക്കുകയാണ് ആലപ്പുഴയുടെ സ്വന്തം കൺമണി. ജന്മനാ കൈകളില്ലാതെ പിറന്ന പെൺകുട്ടി ആത്മവിശ്വാസത്തിന്റെ കരുത്തുമായി വിജയത്തിന്റെ പടവുകൾ കയറിയത് ഏതൊരു വ്യക്തിക്കും...
പൂർണരൂപം വായിക്കാം....
വിഴുപ്പുറത്ത് 50 വർഷത്തിനിടെ ഏറ്റവും വലിയ വെള്ളപ്പൊക്കം
ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴക്കെടുതിയിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി പൊലിഞ്ഞത് 9 ജീവൻ. 24 മണിക്കൂറിൽ (ഡിസംബർ 1) 50 സെന്റിമീറ്ററോളം മഴയാണ് ഇവിടെ പെയ്തത്....
പൂർണരൂപം വായിക്കാം....
കുടവയർ കുറയ്ക്കണോ? കൊഴുപ്പിനെ ഇല്ലാതാക്കുന്ന ഈ ഡീടോക്സ് പാനീയങ്ങൾ ശീലമാക്കൂ
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ രാത്രിയിൽ കുടിക്കുന്നത് ഉപാപചയപ്രവർത്തനം (മെറ്റബോളിസം) വർധിപ്പിക്കും. രാത്രി വൈകി ഭക്ഷണം കഴിക്കണമെന്ന തോന്നലിനെ നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും കൊഴുപ്പിനെ ഇല്ലാതാക്കാനും എല്ലാം ഈ പാനീയങ്ങൾ സഹായിക്കും...
പൂർണരൂപം വായിക്കാം....
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്