കട്ടനും പരിപ്പുവടയുമല്ല, ഈ വർഷം ആത്മകഥ; 2025ൽ വരാനിരിക്കുന്ന പുസ്തകങ്ങൾ - വായന പോയവാരം
.jpg?w=1120&h=583)
Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
കട്ടനും പരിപ്പുവടയുമല്ല, ഈ വർഷം ആത്മകഥ; ഇ.പിയുടെ പുതുവർഷം

വിവാദങ്ങളുടെ വർഷമായിരുന്നു ഇ.പി.ജയരാജന് 2024. പക്ഷേ ഒരു കമ്യൂണിസ്റ്റിനു വ്യക്തിപരമായ ദുഃഖങ്ങളോ സന്തോഷങ്ങളോ ഇല്ലെന്നതാണ് ജയരാജന്റെ നയം. സമൂഹത്തിന്റെ ദുഃഖങ്ങളും ആശങ്കകളുമൊക്കെയാണ് കമ്യൂണിസ്റ്റുകാരന്റെയും ദുഃഖവും ആശങ്കകളും. അതുകൊണ്ടുതന്നെ, ‘വ്യക്തിപരമായി 2024 എങ്ങനെയായിരുന്നു?’, ‘2025 ന്റെ പ്രതീക്ഷകൾ എന്തൊക്കെ?’ എന്നീ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറയില്ല....
പൂർണരൂപം വായിക്കാം...
ആഡംബര ജീവിതം നയിച്ച് ദുബായിലെ വീട്ടമ്മ; പണം നൽകിയത് തട്ടിപ്പ് നടത്തി പാപ്പരായ ഭർത്താവ്

സമൂഹ മാധ്യമങ്ങളിൽ ആഡംബര ജീവിതം വെളിപ്പെടുത്തുന്ന പോസ്റ്റുകളുമായി നിറയുന്ന ദുബായിൽ താമസിക്കുന്ന വനിതയ്ക്ക് പണം നൽകിയിരുന്നത് പാപ്പരാക്കപ്പെട്ടതിനു ശേഷം യുകെയിൽ നിന്ന് പലായനം ചെയ്ത ഭർത്താവാണെന്ന് റിപ്പോർട്ട്. 15 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള മലൈക രാജയാണ് ഡെയ്‌ലി മെയിൽ പുറത്തുവിട്ട റിപ്പോർട്ടിനെ തുടർന്ന് വിവാദത്തിലായിരിക്കുന്നത്...
പൂർണരൂപം വായിക്കാം...
പുതിയ കഥകളുടെ ആവേശത്തിര; 2025ൽ വരാനിരിക്കുന്ന പുസ്തകങ്ങൾ

2025നായി സാഹിത്യലോകം ഒരുങ്ങി കഴിഞ്ഞു. ശ്രദ്ധേയമായ ആശയങ്ങളും പ്രണയം, സ്വത്വം, സാമൂഹിക മാറ്റം അടക്കമുള്ള തീവ്രമായ പ്രതിഫലനങ്ങളും വരെ പുതുവർഷത്തിൽ വായനക്കാർക്കായി അണിയറയിലുണ്ട്. ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില പുസ്തകങ്ങള്‍ ഇതാ:
പൂർണരൂപം വായിക്കാം...
പുതുവർഷത്തിൽ ആരും കൊതിക്കുന്ന, സ്വപ്നം പോലെയൊരു വീട്

കോട്ടയം കുറവിലങ്ങാടുള്ള സിജോയുടെയും റെൻസിയുടെയും വീടിന്റെ വിശേഷങ്ങളിലേക്ക് പോയിവന്നാലോ. ആദ്യകാഴ്ചയിൽത്തന്നെ ആരെയും ആകർഷിക്കുന്ന എലിവേഷനാണ് വീടിനുള്ളത്. ഫ്യൂഷൻ മാതൃകയിൽ ട്രസ്-ഫ്ലാറ്റ് റൂഫുകൾ ഇടകലർത്തി മേൽക്കൂരയൊരുക്കി...
പൂർണരൂപം വായിക്കാം...
കേരളതീരത്തെ വിഴുങ്ങിയ രാക്ഷസത്തിര; മരിച്ചുവെന്ന് ഉറപ്പിച്ച മറിയാമ്മ തിരിച്ചുവന്നു

സൂനാമി തിരയിൽപ്പെട്ട് മരിച്ചുവെന്ന് കരുതിയെങ്കിലും മറിയാമ്മ ക്ലീറ്റസ് തിരിച്ചെത്തുകയായിരുന്നു. സൂനാമി സമയത്ത് ആലപ്പുഴയിലെ അന്ധകാരനഴി അഴിമുഖത്ത് മത്സ്യം ഉണക്കുന്നവർക്കൊപ്പം മറിയാമ്മ ക്ലീറ്റസും ഉണ്ടായിരുന്നു. കടൽ പിൻവാങ്ങുന്ന അപൂർവ കാഴ്ചയാണു കടലോരത്തു കണ്ടത്. പക്ഷേ കൗതുകം മാറും മുൻപേ ചെറുതിരമാലകൾ അടിച്ചുകയറി. വേലിയേറ്റ, വേലിയിറക്ക സമയമായതിനാൽ ആദ്യമാരും വകവച്ചില്ല. പിന്നീടു തിരകൾ ഉള്ളിലേക്കു വലിഞ്ഞു കര തെളിഞ്ഞു...
പൂർണരൂപം വായിക്കാം...
മക്കൾക്കൊപ്പം ഹോട്ടലിൽ പോക്ക് തലവേദനയാണോ? മര്യാദക്കാരാക്കാൻ ഇതാ 5 വഴികൾ

ചെറിയ കുട്ടികൾക്കു ഭക്ഷണം കഴിക്കാൻ മടിയുണ്ടാകും. കുട്ടിയെക്കൊണ്ട് കുറച്ചെങ്കിലും ഭക്ഷണം കഴിപ്പിക്കുന്നതിനായി മാതാപിതാക്കൾ സകല അടവുകളും പുറത്തെടുക്കേണ്ടി വരും. ഇതിനിടയിൽ ടേബിൾ മാനേഴ്സ് എങ്ങനെ പഠിപ്പിക്കും? കുറച്ചു മുതിരുമ്പോഴേക്കും ഡൈനിങ് ടേബിളിനു മുന്നിലിരുന്നു ഭക്ഷണം കഴിക്കണമെങ്കിൽ തീൻമേശ മര്യാദകളെക്കുറിച്ചു കുട്ടികൾ മനസ്സിലാക്കേണ്ടതുണ്ട്. കുട്ടിക്കുറുമ്പുകളെ ടേബിൾ മാനേഴ്സ് പഠിപ്പിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...
പൂർണരൂപം വായിക്കാം...
ഹൃദയാഘാതം: ഒരു മാസം മുൻപ് കണ്ണുകൾ നൽകും ഈ സൂചനകൾ, അവഗണിക്കരുത്!

ലോകത്ത് ദശലക്ഷക്കണക്കിന് ആളുകൾക്കാണ് ദിവസവും ഹൃദയാഘാതം സംഭവിക്കുന്നത്. മിക്കവർക്കും ആദ്യ തവണയാകും ഇതുണ്ടാകുന്നത്. ഹൃദയാഘാതത്തിന് ദിവസങ്ങൾക്കോ മാസങ്ങൾക്കോ മുൻപ് പ്രോഡ്രോമൽ സിംപ്റ്റംസ് എന്നറിയപ്പെടുന്ന ഹൃദയാഘാതത്തിലേക്കു നയിക്കുന്ന ലക്ഷണങ്ങൾ മിക്ക ആളുകളിലും പ്രകടമാകും. ഈ അപകടസൂചനകളെ തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടുന്നത് പൂർണമായ ഒരു രോഗമുക്തിക്ക് സഹായിക്കും..
പൂർണരൂപം വായിക്കാം...
'ചിട്ടിയെ കൂടുതൽ പ്രിയങ്കരമാക്കും, ലക്ഷ്യമിടുന്നത് 1 ലക്ഷം കോടിയുടെ ബിസിനസ്'

ഓഹരി, മ്യൂച്ചൽ ഫണ്ട്, സ്വർണം ഇവയൊക്കെയുണ്ടെങ്കിലും മലയാളികൾക്കെന്നും പ്രിയങ്കരമായ നിക്ഷേപമാർഗമാണ് ചിട്ടി. ചിട്ടിയെ കൂടുതൽ ജനകീയമാക്കുക, ചെറുപ്പക്കാർക്കിടയിലും സ്വീകാര്യതയുയർത്തുക, ആഗോളതലത്തിലേയ്ക്ക് സാന്നിധ്യമുയർത്തുക എന്നിങ്ങനെ നിരവധി കാര്യങ്ങൾ പ്രാവർത്തികമാക്കുകയാണ് കേരള സർക്കാര്‍ സംരംഭമായ തൃശൂരിലെ കെഎസ്എഫ്ഇ. 2025ൽ കെഎസ്എഫ്ഇ ലക്ഷ്യമിടുന്നത് ഒരു ലക്ഷം കോടി രൂപയുടെ ബിസിനസാണെന്ന് ചെയർമാൻ കെ. വരദരാജൻ പറയുന്നു. അതിനുള്ള പദ്ധതികളെക്കുറിച്ച് മനോരമ ഓൺലൈനോട് വിശദീകരിക്കുകയാണദ്ദേഹം...
പൂർണരൂപം വായിക്കാം...
ഈ 9 നഗരങ്ങള്‍ 2030ൽ അപ്രത്യക്ഷമായേക്കാം; നമ്മൾക്കും ഭയക്കാനുണ്ട്

ഈ ഒമ്പതു നഗരങ്ങള്‍ 2030 ഓടെ അപ്രത്യക്ഷമായേക്കാം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കൊല്‍ക്കത്തയുടെ പേരും ഉളളത്. കടല്‍ത്തീരത്തിനടുത്ത് താഴ്ന്ന രീതിയില്‍ കിടക്കുന്ന നഗരങ്ങള്‍ തീവ്രമഴയും വെള്ളപ്പൊക്കവും വരുമ്പോള്‍ മുങ്ങാമെന്നാണ് പറയുന്നത്.അതേസമയം ധ്രുവങ്ങളിലെ ഐസ് ഉരുകലാണ് ചില നഗരങ്ങള്‍ക്ക് ഭീഷണിയാകുക...
പൂർണരൂപം വായിക്കാം...
ഇക്കൊല്ലം ഇന്ത്യൻ ഇക്കണോമിക് സർവീസിൽ കയറിയ ഏക മലയാളി

ഹാപ്പിനസ് റിപ്പോർട്ടിൽ എന്തുകൊണ്ടാണ് ഇന്ത്യ എപ്പോഴും താഴെനിൽക്കുന്നത്? ആളുകളുടെ ഉപഭോഗം കൂടുന്നുണ്ടെങ്കിലും അതിനനുസരിച്ച് സന്തോഷം കൂടുന്നില്ല. ആളുകൾ കൺസ്യൂം ചെയ്താലേ രാജ്യത്തെ സാമ്പത്തികനില മെച്ചപ്പെടൂ താനും. ഈ വൈരുധ്യത്തെ എങ്ങനെ നേരിടും ?’ ഈ വർഷത്തെ ഇന്ത്യൻ ഇക്കണോമിക് സർവീസ് (ഐഇഎസ്) പരീക്ഷയുടെ അഭിമുഖത്തിൽ അൽ ജമീല നേരിട്ട ചോദ്യങ്ങൾ...
പൂർണരൂപം വായിക്കാം...
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്