അടിച്ചതു ക്ഷമിക്കാൻ തയാറായിരുന്നു, പക്ഷേ..; ഗ്രേറ്റ്, ഗ്രേറ്റ് ഈസ്റ്റേൺ: കൊൽക്കത്തയുടെ കോഹിനൂർ.. - വായന പോയവാരം
.jpg?w=1120&h=583)
Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും
1. റാഗിങ്ങിന് പിന്നിൽ എസ്എഫ്ഐക്കാർ; അടിച്ചതു ക്ഷമിക്കാൻ തയാറായിരുന്നു, പക്ഷേ...:

അടിച്ചതു ക്ഷമിക്കാൻ തയാറായിരുന്നു. പക്ഷേ മുറിയിൽ പൂട്ടിയിട്ട് വെള്ളം ചോദിച്ചപ്പോൾ പോലും കൊടുത്തില്ല. ടീഷർട്ട് വലിച്ചുകീറിയപ്പോൾ അത് കഴുത്തിൽ കുരുങ്ങി. അവന് അപ്പോൾ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ....’’
പൂര്‍ണരൂപം വായിക്കാം...
2. 24 മണിക്കൂറിനകം വധശിക്ഷയെന്ന് അറിയിപ്പ്; അവസാന ആഗ്രഹത്തിന് പിന്നാലെ ഇടപെട്ട് ഇന്ത്യ

ഇന്ത്യൻ ദമ്പതികളുടെ കുട്ടി മരിച്ചതിനെ തുടർന്ന് മാതാപിതാക്കൾ നൽകിയ കേസിലാണ് വീട്ടുജോലിക്കാരിയായിരുന്ന ഷഹ്സാദിക്കെതിരെ അബുദാബി കോടതി വധശിക്ഷ വിധിച്ചത്. അവസാന ആഗ്രഹമെന്ന നിലയിലാണ് വീട്ടിലേയ്ക്ക് വിളിച്ച് കുടുംബത്തോട് സംസാരിക്കാന്‍ ജയില്‍ അധികൃതര്‍ ഷഹ്‌സാദിയെ അനുവദിച്ചത്...
പൂര്‍ണരൂപം വായിക്കാം...
3. ഈ 9 കാര്യങ്ങളുണ്ടെങ്കിൽ ഏത് ഒാഫിസും സ്വർഗമാകും; പരീക്ഷിച്ചാലോ?

നമ്മുടെ ജീവിതത്തിന്റെ നല്ലൊരു പങ്ക് സമയം നാം ചെലവഴിക്കുന്ന ഇടങ്ങളാണ് തൊഴിലിടങ്ങള്‍. ഇതു കൊണ്ടു തന്നെ ഇവിടെ പോസിറ്റീവായ ഒരു വൈബ് ഉണ്ടെങ്കില്‍ ജീവിതത്തിലും ആ സന്തോഷം പ്രതിഫലിക്കും. നന്മയുള്ള ലോകമായി തൊഴിലിടങ്ങളെ മാറ്റാന്‍ ഇനി പറയുന്ന ഒന്‍പതു കാര്യങ്ങള്‍ സഹായിക്കും...
പൂര്‍ണരൂപം വായിക്കാം...
4. 'മഹേഷിന്റെ പ്രതികാരം' കണ്ട് ഇടുക്കിയിൽ നിർമിച്ച കൊച്ചുസ്വർഗം

ഇടുക്കി ഇരട്ടയാറിൽ മലമുകളിൽ ടവർ ഹൗസ് മോഡലിൽ ഒരുക്കിയ കുട്ടിവീടിന്റെ വിശേഷങ്ങളിലേക്ക് പോയിവന്നാലോ... ഫോർട്ട് കൊച്ചി സ്വദേശികളായ റിജോയ്- വർണ ദമ്പതികളുടെ വാരാന്ത്യ വസതിയാണിത്.
പൂര്‍ണരൂപം വായിക്കാം...
5. പുതിയകാലത്തെ പ്രണയം ആരോഗ്യകരമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പെട്ടന്നുള്ള എടുത്തുചാട്ടത്തിൽ പ്രണയിക്കുന്നവരിൽ പലരും അതു മുന്നോട്ടു കൊണ്ടു പോകാനാകാതെ പ്രയാസപ്പെടാറുണ്ട്. മറ്റു ചിലർ മറ്റൊരു ഗത്യന്തരവുമില്ലാതെ ആ പ്രണയത്തിൽത്തന്നെതുടരാറുമുണ്ട്. പക്ഷേ ആരോഗ്യകരമായ പ്രണയബന്ധമാണ് ആഗ്രഹിക്കുന്നതെങ്കിൽ തീർച്ചയായും ചില കാര്യങ്ങൾ ശ്രദ്ധിക്കണം...
പൂര്‍ണരൂപം വായിക്കാം...
6. ജിമ്മിൽ പോയില്ല, പട്ടിണി കിടന്നില്ല, 6 മാസംകൊണ്ട് 25 കിലോ കുറച്ചത് ഇങ്ങനെ

105 കിലോ ഭാരത്തിൽ നിന്ന് 80 കിലോയിലേക്ക് എത്തിക്കാൻ ഷൈനി വർഗീസ് എന്ന 37കാരിക്ക് വേണ്ടി വന്നത് വെറും ആറ് മാസം. തന്റെ ജീവിതം എങ്ങനെയായിരുന്നുവെന്നും ഭാരം കുറച്ചത് എങ്ങനെയെന്നും ഇനി ഷൈനി പറയട്ടെ. സ്‌ത്രീകള്‍ക്ക് ഗര്‍ഭിണിയാകാന്‍ ഏറ്റവും മികച്ച പ്രായം ഏത് ?..
പൂര്‍ണരൂപം വായിക്കാം...
7. കസഖ്സ്ഥാനിലെ മരണക്കുന്നിൽ നൂറുകണക്കിന് സ്വർണാഭരണങ്ങൾ!

പുലിത്തലയുള്ള വളകൾ ഉൾപ്പെടെ പ്രാചീനമായ സ്വർണാഭരണങ്ങൾ കസഖ്സ്ഥാനിൽ നിന്നു കുഴിച്ചെടുത്തു. നാടോടി ഗോത്രമായിരുന്ന സർമേഷ്യൻമാർ കുഴിച്ചിട്ടതാണ് ഈ നിധി. കസഖ്സ്ഥാനിലെ പടിഞ്ഞാറൻ അത്രു മേഖലയിൽ നിന്നാണു കണ്ടെത്തൽ...
പൂര്‍ണരൂപം വായിക്കാം...
8. ഗ്രേറ്റ്, ഗ്രേറ്റ് ഈസ്റ്റേൺ: കൊൽക്കത്തയുടെ കോഹിനൂർ...

ഈ വീഥികൾ പണ്ട് രാജകീയമായിരുന്നു. പണ്ടെങ്ങോ വായിച്ചറിഞ്ഞത് കിനാവു പോലെ മനസ്സിൽ തെളിയുമ്പോൾ ഈ നിരത്തിന് ഇത്ര ആധുനികതയുണ്ടായിരുന്നില്ല, പകരം കല്ലുകൾ പാകിയതിന്റെ ചാരുതയായിരുന്നു. നിരത്തിനു മറുവശത്ത് ആൽമരങ്ങൾ ഭിത്തിയിൽനിന്നു മുളച്ചു പൊന്തിയ, പൊളിഞ്ഞു വീഴാറായ ചുവന്ന കെട്ടിടങ്ങൾ അന്ന് രമ്യഹർമ്യങ്ങളായിരുന്നില്ലേ? അവിടെയൊക്കെ മുന്തിയ കച്ചവടസ്ഥാപനങ്ങൾ തിരക്കിട്ടു പ്രവർത്തിക്കയായിരുന്നില്ലേ?
പൂര്‍ണരൂപം വായിക്കാം...
9. തരംഗമായി പ്രജക്ത കോലിയുടെ ‘ടൂ ഗുഡ് ടു ബി ട്രൂ’

അഭിനേത്രിയും ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററും സാമൂഹിക പ്രവർത്തകയുമായ പ്രജക്ത കോലി 2025 ജനുവരി 13നാണ് തന്റെ ആദ്യ നോവലായ 'ടൂ ഗുഡ് ടു ബി ട്രൂ' പുറത്തിറക്കിയത്. ഹാർപ്പർ ഫിക്ഷൻ ഇന്ത്യ പ്രസിദ്ധീകരിച്ച പുസ്തകം, പുറത്തിറങ്ങി ഒരു മാസത്തിനുള്ളിൽ ഒന്നര ലക്ഷം കോപ്പികൾ വിറ്റു കഴിഞ്ഞു..
പൂര്‍ണരൂപം വായിക്കാം...
10. അന്റാർട്ടിക്കയിൽ മറഞ്ഞുകിടക്കുന്നു 400 തടാകങ്ങൾ

990ൽ അന്റാർട്ടിക്കയിലെ മറഞ്ഞ തടാകങ്ങളിലൊന്നായ വോസ്റ്റോക് കണ്ടെത്തിയിരുന്നു. മുകളിലെ ഐസ്പാളികളിൽ നിന്ന് മൂന്നരകിലോമീറ്റർ താഴ്ചയിൽ സ്ഥിതി ചെയ്യുന്ന ഈ തടാകം ജലത്തെ ഉൾക്കൊള്ളാവുന്ന അളവ് വച്ച് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ..
പൂര്‍ണരൂപം വായിക്കാം...
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്