ബൈക്കിൽ പോയ മാലദ്വീപ് മന്ത്രിക്ക് കുത്തേറ്റു

Mail This Article
മാലെ ∙ മാലദ്വീപ് പരിസ്ഥിതി മന്ത്രി അലി സോലിഹിനു നേരെ നടുറോഡിൽ കത്തിയാക്രമണം. തിരക്കേറിയ മാലെ തെരുവിലൂടെ ബൈക്കിൽ പോകുമ്പോഴാണു തിങ്കളാഴ്ച പകൽ ഒരാൾ മന്ത്രിയെ ആക്രമിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നു. മന്ത്രിയെ പലവട്ടം അക്രമി കുത്തുന്നതും കയ്യിൽ കുത്തേറ്റ സോലിഹ് ബൈക്കിൽ നിന്നിറങ്ങി ഓടിമാറുന്നതും വിഡിയോയിൽ കാണാം. മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായ അക്രമിയെ ചോദ്യം ചെയ്തുവരികയാണ്.
പ്രസിഡന്റ് ഇബ്രാഹിം സോലിഹിന്റെ സർക്കാരിലെ ഘടകകക്ഷിയായ ജുംഹുരീപാർട്ടിയുടെ നേതാവാണ് അലി സോലിഹ്.
English Summary: Maldivian minister STABBED in broad daylight, accused allegedly read Quran before attack