ADVERTISEMENT

രാജ്യാന്തര തലത്തിൽ പ്രശസ്തമായ കോഫി ശൃംഖല സ്റ്റാർബക്‌സിൽ നിന്നും ഒരു കാപ്പി കുടിക്കാൻ ആഗ്രഹമുണ്ട്. കാപ്പിക്ക് മാത്രം 400 രൂപ ചെലവ് വരും. സ്റ്റാർബക്‌സിൽ തന്നെ ഇരുന്നു ആ രുചി ആസ്വദിക്കണമെന്ന അതിയായ മോഹവുമുണ്ട്. നിങ്ങളാണെങ്കിൽ എന്ത് ചെയ്യും? ചിലപ്പോൾ അത് നടപ്പിലാക്കാനായി പണമുണ്ടാക്കും. അതല്ലെങ്കിൽ ആ മോഹം മനസിൽ തന്നെ വെയ്ക്കും. ഇവിടെ ഒരു വിരുതൻ സ്റ്റാർബക്സിൽ നിന്നും കാപ്പി കുടിക്കാൻ കാണിച്ച സൂത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങൾ ആഘോഷിച്ചത്. 400 രൂപയുടെ കാപ്പി 190 രൂപയ്ക്ക്, അവിടെത്തന്നെയിരുന്നു കുടിച്ച സന്ദീപ് മാൽ എന്നയാളുടെ കഥ സമൂഹമാധ്യമങ്ങളിലും വൻഹിറ്റാണ്.

 

400 രൂപയുടെ കാപ്പി എങ്ങനെ 190 രൂപയ്ക്കു സ്റ്റാർബക്സിലിരുന്നു കുടിക്കാം? ഉത്തരം ലളിതം. സൊമാറ്റോ വഴി ഓർഡർ ചെയ്യാം. ഡീൽ ഉള്ള ദിവസം നോക്കി ഓർഡർ ചെയ്താൽ കുറഞ്ഞ പൈസയിൽ കാപ്പി കുടിക്കാം. മേൽവിലാസം നൽകുമ്പോൾ ഏതു സ്റ്റാർബക്‌സിലാണോ ഇരിക്കുന്നത് അവിടുത്തെ മേൽവിലാസം നൽകണം.ഡെലിവറി ബോയ് കാപ്പിയെത്തിച്ചു തരും. സ്റ്റാർബക്സിലിരുന്നു കാപ്പി കുടിക്കണമെന്ന ആഗ്രഹം 190 രൂപയിൽ സഫലീകരിക്കുകയും ചെയ്യാം. സന്ദീപ് മാൽ എന്ന വ്യക്തിയാണ് താൻ ഇപ്രകാരം കാപ്പി കുടിച്ച കാര്യം ട്വീറ്റ് ചെയ്തത്.'' സ്റ്റാർബക്സിൽ ചെന്നു-ഒരു കാപ്പിക്ക് 400 രൂപ. അതേ കാപ്പിയ്ക്കു സൊമാറ്റോയിലെ ഡീൽ പ്രകാരം 190. സൊമാറ്റോയിൽ ഓർഡർ ചെയ്ത് സ്റ്റാർബക്‌സിന്റെ അഡ്രസ് നൽകി. ഡെലിവറി ബോയ് അവിടെ നിന്നും വാങ്ങി ഞാനിരുന്ന മേശപ്പുറത്തു കൊണ്ടുവന്നു വച്ചു. നമ്മളോടോ കളി''. 

 

 ''ഈ ഐഡിയ കൊള്ളാമല്ലോ'' എന്നാണ് സന്ദീപ് പങ്കുവച്ച ട്വീറ്റിന് താഴെയുള്ള കമെന്റുകളിൽ അധികവും. ''ഞാനും ഇത് പരീക്ഷിക്കും'' എന്ന് ഒരാൾ എഴുതിയപ്പോൾ ''നിങ്ങൾ ഇങ്ങനെ ശരിക്കും ചെയ്തോ'' എന്നായിരുന്നു ഒരാളുടെ സംശയത്തോടെയുള്ള ചോദ്യം. എന്നാൽ ഇതൊരിക്കലും നടക്കുകയില്ലെന്നും വളരെ പഴയ  തമാശയാണെന്നും വിമർശിക്കുന്നവരുമുണ്ട്. ഏകദേശം ഒരു മില്യണിലധികം ആളുകൾ കണ്ട സന്ദീപ് മാലിന്റെ ട്വീറ്റ്, സൈബർ ലോകത്തു രസകരമായ ചർച്ചയ്‌ക്കാണ്‌ വഴിയൊരുക്കിയിരിക്കുന്നത്.

English Summary: Man Orders Coffee From Zomato While Sitting In Starbucks To Save Money, Internet In Splits

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com