ADVERTISEMENT

കേക്കുകൾ മാത്രമല്ല, കുക്കീസും മിക്കവർക്കും ഏറെയിഷ്ടമാണ്. ബേക്കിങ് അറിയുന്നവർക്ക് ഇവ തയാറാക്കാൻ എളുപ്പമാണെങ്കിലും ആദ്യമായി ചെയ്യുന്നവർക്ക് പ്രയാസമാണ്. എന്നാൽ ആദ്യ പരീക്ഷണം തന്നെ വിജയിച്ച സന്തോഷത്തിൽ, താൻ തയാറാക്കിയ കുക്കീസിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് സുന്ദരി അനന്യ പാണ്ഡെ. ചോക്ലേറ്റ് ചിപ്പുകൾ ചേർത്ത കുക്കീസ് രുചികരമാണെന്നു താരം ചിത്രത്തിന് താഴെ കുറിപ്പുമിട്ടിട്ടുണ്ട്.

ananya-panday-cookie

‘‘ബേക്കിങ്ങിൽ എന്റെ ആദ്യത്തെ ശ്രമമാണ്. ഞാൻ ഇതിൽ അഭിമാനിക്കുന്നു’’ ചിത്രങ്ങൾക്കൊപ്പം അനന്യ കുറിച്ചിരിക്കുന്നത്. ആദ്യമായി തയാറാക്കുന്നതായതു കൊണ്ട് കൃത്യമായ വൃത്താകൃതിയൊന്നുമില്ല. അനന്യയുടെ മാതാവ് ഭാവന പാണ്ഡെയും ഈ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. 

ചോക്ലേറ്റ് ചിപ്പ് കുക്കീസ്‌ എളുപ്പം തയാറാക്കാം 

ആവശ്യമായ ചേരുവകൾ

മുട്ട - രണ്ടെണ്ണം
 ബ്രൗൺ ഷുഗർ - ഒരു കപ്പ്
 ബട്ടർ - 250 ഗ്രാം
 ഗോതമ്പു പൊടി - 3 കപ്പ്
പട്ട പൊടിച്ചത് - രണ്ടു ടേബിൾ സ്പൂൺ 
ചോക്ലേറ്റ് ചിപ്പ് - അര കപ്പ്
ബേക്കിങ് സോഡ - ഒരു ടേബിൾ സ്പൂൺ
ബദാം - അര കപ്പ് 

തയാറാക്കുന്ന വിധം 

ബട്ടറും ബ്രൗൺ ഷുഗറും ഒരു പാത്രത്തിലെടുത്തു നന്നായി ബ്ലെൻഡ് ചെയ്യാം. ഇതിലേക്ക് മുട്ട കൂടി ചേർത്ത് നന്നായി പതഞ്ഞു പൊങ്ങുന്നത് വരെ ബ്ലെൻഡ് ചെയ്യണം. ഈ കൂട്ടിലേക്ക്‌ ബേക്കിങ് സോഡയും ഗോതമ്പു പൊടിയും ചേർത്ത് മാവ് തയാറാക്കാം. ശേഷം ബദാം, ചോക്ലേറ്റ് ചിപ്സ്, പട്ട പൊടിച്ചത്, ഒരു നുള്ള് ഉപ്പ് ഇവ കൂടി ചേർത്ത് പത്തു മുതൽ പതിനഞ്ച് മിനിറ്റ് വരെ ഫ്രിജിൽ വയ്ക്കണം. ഇനി ചെറിയ ഉരുളകളാക്കി 170 ഡിഗ്രി ചൂടിൽ പന്ത്രണ്ട് മുതൽ പതിനാല് മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കാം.

English Summary:

Ananya Panday Shares Glimpse Of Her First Attempt At Baking See What She Made

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com