ADVERTISEMENT

കറികള്‍ക്കും ചായയ്ക്കുമെല്ലാം രുചി കൂട്ടുക എന്നതു മാത്രമല്ല, രോഗപ്രതിരോധത്തിനും പലവിധ അസുഖങ്ങള്‍ക്കുമെല്ലാം നല്ല മരുന്നാണ് ഇഞ്ചി. ദിവസേന ഇഞ്ചി കഴിക്കുന്നതുകൊണ്ട് ശരീരത്തിന്‌ ഒട്ടേറെ ഗുണങ്ങളുണ്ട്. വെറും വയറ്റില്‍ ഇഞ്ചി കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്. കൂടാതെ, ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിവയ്ക്കും ആര്‍ത്തവ വേദന കുറയ്ക്കാനും ഇത് സഹായിക്കും. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും ഇഞ്ചി ഉത്തമമാണ്.

ഇഞ്ചി ഉണക്കി ഉണ്ടാക്കിയെടുക്കുന്ന ചുക്കിനും വളരെയെധികം ഔഷധഗുണമുണ്ട്. ചുമ, ജലദോഷം, തൊണ്ട വേദന എന്നിവയുള്ളപ്പോള്‍, ഇത് പൊടിച്ച് ശര്‍ക്കരയുടെ കൂടെ ചേര്‍ത്തോ അല്ലെങ്കില്‍ തേനിനൊപ്പമോ കഴിക്കാറുണ്ട്. ചുക്കുകാപ്പിയും ഇത്തരം രോഗലക്ഷണങ്ങളില്‍ നിന്നും മോചനം നല്‍കുന്നു.

ginger-tea
Image Credit: peterzsuzsa/Shutterstock

സാധാരണയായി ഇഞ്ചിയുടെ തൊലി കളഞ്ഞാണ് ഈ ആവശ്യങ്ങള്‍ക്കെല്ലാം ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് കളയേണ്ട ആവശ്യമില്ല, നന്നായി കഴുകിയെടുത്താല്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഈ തൊലി ഉപയോഗിക്കാം.

ചായ ഉണ്ടാക്കാം

ഇഞ്ചിയുടെ തൊലി നന്നായി ഉണക്കിയെടുത്ത ശേഷം, ചായപ്പൊടിയുടെ പാത്രത്തില്‍ ഇട്ടുവയ്ക്കാം. ഇത് ഉപയോഗിച്ച് ചായ ഉണ്ടാക്കിയാല്‍ പ്രത്യേക രുചിയായിരിക്കും. 

അതല്ലെങ്കില്‍, ഈ തൊലിയിട്ട് തിളപ്പിച്ച വെള്ളത്തില്‍ തേന്‍, നാരങ്ങാനീര്, കറുവപ്പട്ട എന്നിവ ചേര്‍ത്ത് ജിഞ്ചര്‍ ടീയാക്കി കുടിക്കാം.

കുക്കിങ് ഓയില്‍

പാചകത്തിനുപയോഗിക്കുന്ന എണ്ണയുടെ കുപ്പിയിലേക്ക് ഇഞ്ചിയുടെ തൊലി ചേര്‍ക്കാം. ഇത് വിഭവങ്ങള്‍ക്ക് പ്രത്യേക രുചി നല്‍കാനും അവയുടെ പോഷകമൂല്യം കൂട്ടാനും സഹായിക്കും. 

സൂപ്പുകളില്‍

സൂപ്പ് ഉണ്ടാക്കുമ്പോള്‍ ഈ ഇഞ്ചി തൊലി അതിലേക്ക് ചേര്‍ക്കാം. വിളമ്പുന്ന സമയത്ത് ഇതെടുത്ത് ഒഴിവാക്കണം.

ഇഞ്ചിപ്പൊടി

ഇഞ്ചിയുടെ തൊലി ഉണക്കി പൊടിച്ച് ഇഞ്ചിപ്പൊടി ഉണ്ടാക്കാം. ഇത് കുക്കിംഗിലും ബേക്കിംഗിലും ഉപയോഗിക്കാം. 

വൃത്തിയാക്കാന്‍

ഇഞ്ചി ഒരു പ്രകൃതിദത്ത കീടനാശിനിയാണ്. ഇഞ്ചി തൊലി, വിനാഗിരി എന്നിവ മിക്സ് ചെയ്ത് വയ്ക്കുക. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇഞ്ചിയുടെ സത്ത് വിനാഗിരിയിലേക്ക് ഇറങ്ങും. ഈ വിനാഗിരി അരിച്ചെടുത്ത് ക്ലീനിങ് സൊല്യൂഷനായി ഉപയോഗിക്കാം.

English Summary:

Ginger Peel Uses Benefits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com