കുക്കറിനു മുകളില് വച്ച് പുട്ട് ഉണ്ടാക്കുന്നത് ഏറെ ലളിതം; അപകടമുണ്ടാകാതിരിക്കാനും വേണം ശ്രദ്ധ

Mail This Article
പ്രാതലിന് പുട്ട് കഴിക്കുന്നത് ഇഷ്ടമില്ലാത്തവരായി ആരുമില്ല. പുട്ടിനൊപ്പം പഴമോ പപ്പടമോ പയറോ കടലക്കറിയോ ഒക്കെ ചേർത്താണ് കഴിക്കുന്നതെങ്കിൽ രുചിക്കൊപ്പം ഗുണവും കൂടും. പുട്ട് ഇഷ്ടമാണെങ്കിലും പുട്ട് ഉണ്ടാക്കുന്നത് ഒരു ടാസ്ക് തന്നെയാണ്. പുട്ടുകുറ്റിയൊന്നും ഇപ്പോൾ പലരുടെയും കൈവശമില്ല. പകരം കുക്കറിന് മുകളിൽ വച്ച് പുട്ട് ഉണ്ടാക്കുന്നതാണ് ശീലം. എന്നാൽ, സൂക്ഷിച്ചില്ലെങ്കിൽ അടുക്കളയിൽ വമ്പൻ സ്ഫോടനം ഉണ്ടാക്കാൻ ഇതിന് കഴിയും.

എന്നാൽ, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുക്കറിനു മുകളിൽ വെച്ച് പുട്ട് അനായാസം ഉണ്ടാക്കാം. വലിയ പൊട്ടിത്തെറികളോ ബഹളങ്ങളോ ഒന്നും ഉണ്ടാകില്ല. വളരെ ലളിതമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതമായി പുട്ട് ഉണ്ടാക്കാൻ സാധിക്കും. പലപ്പോഴും തെറ്റായി ഉപയോഗിക്കുന്നതോ സുരക്ഷ സംവിധാനങ്ങൾ പരാജയപ്പെട്ടാലോ ആണ് കുക്കർ പൊട്ടിത്തെറിക്കുക. കുക്കർ സുരക്ഷിതമായി ഉപയോഗിക്കാൻ ഇക്കാര്യം ശ്രദ്ധിക്കുക.
∙ സേഫ്റ്റിവാൽവും ഗാസ്കറ്റും പരിശോധിക്കുക
സേഫ്റ്റി വാൽവ് വൃത്തിയുള്ളതും പ്രവർത്തനക്ഷമവുമാണെന്ന് ഉറപ്പാക്കുക. അത് അടഞ്ഞുപോയാൽ അധിക മർദ്ദം പുറത്തേക്ക് വരില്ല. അതുപോലെ തന്നെ റബ്ബർ ഗാസ്കറ്റ് അഥവാ സീൽ പരിശോധിക്കുക. കേടുപാടുകൾ സംഭവിച്ചതാണെങ്കിൽ ഇത് ചോർച്ചയ്ക്കും മർദ്ദം അടിഞ്ഞു കൂടുന്നതിനും കാരണമായേക്കാം.
∙ അമിതമായി കുത്തിനിറയ്ക്കാതിരിക്കുക
ഒരിക്കലും കുക്കറിൽ അതിൻ്റെ മൂന്നിൽ രണ്ടു ഭാഗത്തിൽ കൂടുതൽ നിറയ്ക്കരുത്. അരി, പയർ, പയർ വർഗങ്ങൾ തുടങ്ങി വികസിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കുക്കറിൽ പാചകം ചെയ്യുമ്പോൾ കുക്കറിൻ്റെ അരഭാഗത്തിൽ കൂടുതൽ നിറയ്ക്കരുത്.
∙ ശരിയായ അളവിൽ വെള്ളം നിറയ്ക്കുക
വസ്തുക്കൾ വേവിക്കാൻ പ്രഷർ കുക്കറിൽ ആവശ്യത്തിനുള്ള വെള്ളം വേണം. ഒരിക്കലും വെള്ളം ഇല്ലാതെ കുക്കറിൽ വേവിക്കരുത്. ഇത് കുക്കർ അമിതമായി ചൂടാകുന്നതിനും പൊട്ടിത്തെറിക്കുന്നതിനും കാരണമായേക്കാം.
∙ വെൻ്റ് പൈപ്പ് വൃത്തിയാക്കുക
നീരാവി പുറത്തേക്ക് പോകുന്ന ഭാഗമായ വെൻ്റ് പൈപ്പ് എപ്പോഴും അടഞ്ഞിരിക്കണം. ഓരോ തവണ ഉപയോഗിച്ചതിനു ശേഷവും ഇത് വൃത്തിയായി കഴുകുക. ഭക്ഷണ കണികകൾ വെൻ്റ് പൈപ്പിൽ തടയുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. മർദ്ദം പൂർണമായും പുറത്തു പോയതിനു ശേഷം കുക്കർ തുറക്കാൻ ശ്രദ്ധിക്കുക. തീ ഓഫ് ചെയ്ത ഉടനെ ഒരിക്കലും കുക്കർ തുറക്കാൻ ശ്രമിക്കരുത്. മർദ്ദം പൂർണമായും പുറത്ത് പോകുന്നതു വരെ കാത്തിരിക്കുക.
കൂടാതെ, കുക്കർ പഴയതാണെങ്കിൽ തുരുമ്പ്, വിള്ളലുകൾ എന്നിവ ഉണ്ടോയെന്ന് പരിശോധിക്കുക. കേടായ ഗാസ്കെറ്റുകൾ, വാൽവുകൾ, മൂടികൾ എന്നിവ കൃത്യമായി മാറ്റി സ്ഥാപിക്കുക. ഏത് കമ്പനിയാണോ അതിന്റെ തന്നെ ഭാഗങ്ങൾ വാങ്ങി വേണം മാറ്റി സ്ഥാപിക്കാൻ. ഈ സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നതിലൂടെ അപകടകരമായ മർദ്ദം അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനും പാചകം സുരക്ഷിതമാക്കാനും കഴിയും.