രുചിയുടെ പുളിശേരിപ്പെരുമ, പൈനാപ്പിൾ രുചിയിൽ
Mail This Article
പഴമാങ്ങ പുളിശേരി, ചക്ക പുളിശേരി അങ്ങനെ പുളിശേരി പലതുണ്ടെങ്കിലും പൈനാപ്പിൾ പുളിശേരിയുടെ രുചി ഒന്നു വേറെ തന്നെ. പൈനാപ്പിളിനൊപ്പം ഏത്തപ്പഴവും ചേർത്തുള്ള രസികൻ പുളിശേരി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കിയാലോ? ഒരു പൈനാപ്പിളും രണ്ട് ഏത്തപ്പഴവും ഒരു ലീറ്റർ തൈരും അനുബന്ധ സാധനങ്ങളും ഉണ്ടെങ്കിൽ 10 പേർക്കു വരെ കഴിക്കാം.
ചേരുവകൾ
ഒരു പൈനാപ്പിൾ, രണ്ടു ഏത്തപ്പഴം, 5 പച്ചമുളക്, 5 ഉണക്ക മുളക്, 2 അല്ലി വെളുത്തുള്ളി, 5 ഉലുവ, കടുക്, ജീരകപ്പൊടി, കുരുമുളക് പൊടി, കായപ്പൊടി, മഞ്ഞൾപ്പൊടി, വെളിച്ചെണ്ണ അര ഗ്ലാസ്, ഒരു തേങ്ങ അരച്ചത്, ഒരു ലീറ്റർ തൈര്, വേപ്പില അഞ്ച് ഇതൾ, ഉപ്പ് ആവശ്യത്തിന്.
തയാറാക്കുന്ന വിധം
പൈനാപ്പിൾ, ഏത്തപ്പഴം എന്നിവ ചെറുതായി അരിയുക, പച്ചമുളക് കുറുകെ പിളർന്നെടുക്കുക, വെളുത്തുള്ളിയും ഒരുക്കി എടുക്കുക. ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായ ശേഷം ഉലുവ, കടുക്, ഉണക്കമുളക്, മഞ്ഞൾപ്പൊടി, വേപ്പില എന്നിവ ഇട്ട് വരട്ടുക. ശേഷം പൈനാപ്പിളും ഏത്തപ്പഴവും പച്ചമുളകും വെളുത്തുള്ളിയും ഇട്ട് 15 മിനിറ്റ് വേവിക്കുക. ശേഷം തേങ്ങ അരച്ചത് ഇട്ട് കുറുകിയ ശേഷം തൈര് ഒഴിക്കുക.
തിളപ്പിക്കേണ്ട ആവശ്യമില്ല. അതിനു പുറമേ ജീരകപ്പൊടി, കുരുമുളക് പൊടി, കായപ്പൊടി എന്നിവ ഇട്ട് ഇളക്കിയ ശേഷം ഉടനെ വാങ്ങി വയ്ക്കാം.
Content Summary : Pineapple pulissery nadan recipe