കറുത്ത മണലിൽ പ്രേതങ്ങൾ അലയുന്ന ബീച്ച്, ശാപം പതിച്ച ഗ്രാമം, വിലക്കപ്പെട്ട കോട്ട...; സ്വാഗതം, പേടിസ്വപ്നങ്ങളിലേക്ക്...
Mail This Article
ഡിസാസ്റ്റർ ടൂറിസം, ബ്ലാക്ക് സ്പോട്ട് ടൂറിസം, മോർബിഡ് ടൂറിസം, ഫീനിക്സ് ടൂറിസം എന്നിങ്ങനെ പേരുകളിലാണ് ഡാർക്ക് ടൂറിസം അറിയപ്പെടുന്നത്. മരണം, ദുരന്തം, ദുരൂഹത എന്നിവയോട് മനുഷ്യനുള്ള അഭിനിവേശം യാത്രകളായി മാറിയപ്പോൾ ലോകം കണ്ടതിൽ വച്ച് ഏറ്റവും സാധ്യതയുള്ള ടൂറിസം മേഖലയായിമാറി ഇതു മാറി. കൂട്ടക്കൊല നടന്ന നാത്‌സി ക്യാംപ് മുതൽ കേരളത്തിൽ നരബലി നടന്ന ഇലന്തൂരിലെ വീടുവരെവരെ അതിലുൾപ്പെടുന്നു. ജിജ്ഞാസ, ചരിത്ര പഠനം, വ്യക്തിപരമോ കുടുംബപരമോ ആയ ബന്ധം എന്നിങ്ങനെ വിവിധ കാരണങ്ങളാൽ ഡാർക്ക് ടൂറിസം ഡെസ്റ്റിനേഷനുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ വലിയൊരു തുകയാണ് ടൂറിസം മേഖലയ്ക്ക് നൽകുന്നത്. വിവാദപരമായ സ്വഭാവം ഉണ്ടായിരുന്നിട്ടും, സമീപ വർഷങ്ങളിൽ ഡാർക്ക് ടൂറിസത്തിന്റെ പ്രചാരം വർധിച്ചിട്ടുണ്ട്. ട്രാവൽ ഡെയ്‌ലി ന്യൂസ് ഇന്റർനാഷനൽ നടത്തിയ ഒരു സർവേയിൽ പങ്കെടുത്ത 82% ആളുകളും അവരുടെ ജീവിതകാലത്ത് ഒരു ഡാർക്ക് ടൂറിസം ഡെസ്റ്റിനേഷനെങ്കിലും സന്ദർശിച്ചിട്ടുണ്ട്. അതിൽ പുതുതലമുറയിൽപ്പെട്ട (Gen Z) 91% പേരും ഇത്തരം ഇടങ്ങളിൽ പോകുവാൻ ഇഷ്ടപ്പെടുന്നു.