പകർച്ചവ്യാധികളുടെയും അല്ലാത്ത രോഗങ്ങളുടെയും ഇരട്ടഭാരം പേറുന്ന സമൂഹമായി കേരളം മാറിയിരിക്കുകയാണ്. കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ആരോഗ്യ സംവിധാനമെന്ന കേരള മാതൃക വീണ്ടെടുക്കാൻ അടിയന്തരമായി എന്തൊക്കെ നടപടികളാണ് ഉണ്ടാകേണ്ടത്?
കൊല്ലം ഗവ.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ വിലയിരുത്തുന്നു.
കോഴിക്കോട് മാനാഞ്ചിറ കോംട്രസ്റ്റ് വളപ്പിൽനിന്നുള്ള ദൃശ്യം (ഫയൽ ചിത്രം: മനോരമ)
Mail This Article
×
രണ്ടു പതിറ്റാണ്ടിലേറെയായി കേരളത്തിലെ ആരോഗ്യമേഖലയ്ക്കു കൂടുതൽ വെല്ലുവിളി ഉയർത്തുന്നത് പകർച്ചവ്യാധികളാണ്. മഴക്കാലം ഒട്ടേറെപ്പേരുടെ ജീവൻ അപഹരിക്കുന്ന പനിക്കാലമായിട്ട് എത്രയോ കാലമായി. വന്ന പനികളൊന്നും തന്നെ കേരളം വിട്ടു പോകുന്നുമില്ല. ഇവയെ ശാശ്വതമായി പടികടത്താൻ എന്തുകൊണ്ടാണു നമുക്കു സാധിക്കാത്തത്? ഒരു പ്രദേശത്തു പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടണമെങ്കിൽ 3 ഘടകങ്ങൾ യോജിക്കണം. ഇവ മൂന്നും കേരളത്തിൽ ഒത്തിണങ്ങിയിട്ടുണ്ട്. മഞ്ഞപ്പനിക്കു കാരണമായ ഫ്ലേവി വൈറസ് ഒഴികെ മിക്കവാറും എല്ലാ കൊതുകുജന്യ വൈറസുകളും കേരളത്തിലുണ്ട്. കൊതുകുജന്യ രോഗങ്ങളും ജലജന്യ രോഗങ്ങളും പടർന്നുപിടിക്കാൻ അനുയോജ്യമായ
English Summary:
Epidemic Control in Kerala: Tackling Infectious and Non-Infectious Diseases
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.