ഉൾക്കടലിൽ മടകൾ താഴ്ന്നു; വിഴിഞ്ഞത്ത് നിറഞ്ഞ് ‘കണവപ്പൊന്ന്’: കീശയിൽ കാശ് നിറയും, വള്ളങ്ങള്‍ക്ക് ഭാഗ്യം ഈ ‘ഫറവോ’
Mail This Article
വിഴിഞ്ഞം കണ്ടെയ്നർ ടെർമിനലിൽ കപ്പലുകളെത്തുന്നത് കേരളം ആഘോഷിക്കുകയാണ്. തൊട്ടടുത്ത് വിഴിഞ്ഞം മീൻപിടിത്ത തുറമുഖത്തിലും അടുത്തിടെ ആഘോഷമായിരുന്നു. അതുപക്ഷേ കപ്പൽ കണ്ടിട്ടല്ല, മറിച്ച് കൈനിറയെ കണവയെ കിട്ടിയപ്പോഴായിരുന്നു. വെറും കണവയല്ല, കല്ലൻ കണവ. വിദേശരാജ്യങ്ങളിലെ തീൻമേശകളിലെ പ്രിയപ്പെട്ട വിഭവം. മത്സ്യത്തൊഴിലാളികളുടെ കീശ നിറയ്ക്കുന്ന കടലിലെ കണവപ്പൊന്ന്. വിഴിഞ്ഞത്ത് മത്സ്യബന്ധന സീസണാണ് ഇപ്പോൾ. അതിനിടയ്ക്കാണ് കല്ലൻ കണവയുടെ ‘ചാകര’ കിട്ടിയത്. ഇത്രയേറെ പ്രധാനപ്പെട്ട മത്സ്യമാണോ കല്ലൻ കണവ? മത്സ്യത്തൊഴിലാളികൾക്ക് കാശു കിട്ടാനുള്ള വഴിയാണെങ്കിൽ ശാസ്ത്രലോകത്തിന് ഇവ കൗതുകങ്ങളുടെ കലവറയാണ്. കാഴ്ചയിൽ വെറും കണവയാണെങ്കിലും ഇവർ ആളു ചില്ലറക്കാരല്ല.. രൂപം, ഭാവം, നിറം... ഇവയെല്ലാം മാറാൻ നിമിഷങ്ങൾ മതി. എല്ലാ സീസണിലും ഈ ഇനം ലഭിക്കുമെങ്കിലും ഓഗസ്റ്റ് ആദ്യവാരത്തില്‍ത്തന്നെ ഇവയുടെ വലിയ ശേഖരം വള്ളങ്ങളിൽ നിറഞ്ഞതോടെ തുറമുഖത്തും ഉത്സവപ്രതീതി. കടലമ്മയുടെ കനിവു തേടിപ്പോയ മിക്ക വള്ളങ്ങളിലും കല്ലൻ കണവയുടെ നല്ല കോരു കിട്ടിയെന്നു മത്സ്യത്തൊഴിലാളികളുടെ സാക്ഷ്യം. ചെറിയൊരു ഇടവേളയ്ക്കു