എംടിയെപ്പോലെ ഒരു ഭാഗ്യവാൻ മലയാളത്തിൽ ഉണ്ടാവില്ല...: എം.എൻ. കാരശ്ശേരി എഴുതുന്നു
Mail This Article
എം.ടി.വാസുദേവൻ നായർ മഹാഭാഗ്യവാനാണ്. ഇത്രയും ഭാഗ്യവാനായ ഒരെഴുത്തുകാരൻ മലയാളത്തിൽ ഉണ്ടായിട്ടില്ല. ഒരു ഭാഗ്യമാണെങ്കിൽ ജനിക്കുന്നതിനുമുൻപേ ആരംഭിക്കുകയും ചെയ്തു! അച്ഛനമ്മമാരുടെ ആൺകുട്ടികളിൽ നാലാമനാണ് വാസുദേവൻ. ആ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ അമ്മയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നതിനാൽ ഗർഭം അലസിപ്പിക്കാനുള്ള ചില ശ്രമങ്ങൾ നടക്കുകയുണ്ടായി. പക്ഷേ, വാസുദേവൻ വന്നു പിറക്കുകതന്നെ ചെയ്തു. ഇൗ ഭാഗ്യം ജീവിതത്തിലുടനീളം കൂടെയുണ്ട്. പാലക്കാട് വിക്ടോറിയ കോളജിൽ ബിരുദവിദ്യാർഥിയായിരിക്കെ ആദ്യത്തെ പുസ്തകം വന്നു. ‘രക്തം പുരണ്ട മൺതരികൾ’ (1952). കോളജിലെ കൂട്ടുകാർ പൈസയെടുത്താണ് അത് അച്ചടിപ്പിച്ചത്. രണ്ടുകൊല്ലം കഴിഞ്ഞ് കഥയ്ക്ക് വലിയൊരു സമ്മാനം കിട്ടുന്നു. – ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ ‘വളർത്തുമൃഗങ്ങൾ’ എന്ന ചെറുകഥ ഒന്നാം സ്ഥാനം നേടുന്നതോടെ (1954) ആ ചെറുപ്രായത്തിൽ തന്നെ അദ്ദേഹം മലയാള സാഹിത്യത്തിൽ ശ്രദ്ധ നേടി. അന്ന് വയസ്സ് 21. 3 കൊല്ലം കഴിഞ്ഞ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ