2018, 2019 വർഷങ്ങളിലെ അത്രയും മഴ പെയ്തിട്ടില്ല, എന്നിട്ടും സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ പ്രളയസമാനമായ വെള്ളക്കെട്ടാണ് ഇത്തവണ രൂപപ്പെട്ടത്. ജൂൺ മുതൽ തുടങ്ങുന്ന ഹൈഡ്രോളജി കലണ്ടറിൽ ജൂണിൽ ശരാശരിയെക്കാളും 63% മഴ കുറവായിരുന്നു. എന്നാൽ ജൂലൈ 6, 7, 8 ദിവസങ്ങളിൽ കനത്ത മഴ പെയ്തു. എന്നിട്ടും ജൂലൈ 10 വരെ ശരാശരിയെക്കാൾ 29% കുറവ‌് മഴ മാത്രമാണു ലഭിച്ചിട്ടുള്ളത്. കഴിഞ്ഞയാഴ്ച ഏതാനും ദിവസത്തെ മഴ കാരണം മറ്റൊരു പ്രളയം വരെ നാം മുന്നിൽക്കണ്ടു. സാധാരണ രീതിയിൽ തുടർച്ചയായി മഴ പെയ്യുന്നതിനു പകരം ചെറുമേഖലകൾ കേന്ദ്രീകരിച്ച് അതിവേഗം പെയ്തിറങ്ങുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.

loading
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com