ഈ തിരഞ്ഞെടുപ്പിൽ തോറ്റിട്ടും ജയിച്ചയാളാണ് അജയ് റായി. അതിനു രണ്ട് കാരണങ്ങൾ. ഒന്ന്, ഭൂരിപക്ഷം കൂട്ടാൻ വീണ്ടും വാരാണസിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 1.52 ലക്ഷം വോട്ടെന്ന മോദിയുടെതന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലേക്ക് താഴ്ത്തി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ അജയ് റായ് ലീഡ് ചെയ്യുക പോലുമുണ്ടായി. പഴയ പ്രതാപത്തിന്റെ നിഴൽ പോലും നഷ്ടമായ നിലയിൽനിന്ന് യുപിയിൽ 6 സീറ്റുകളെന്ന പുതുജീവൻ കോൺഗ്രസിനു നൽകിയ പാർട്ടി സംസ്ഥാന അധ്യക്ഷൻ; അജയ് റായി എങ്ങനെയാണ് ഇതു സാധിച്ചെടുത്തത്? വാരാണസിയിലെ ഈ ലേഖകൻ നടത്തിയ തിരഞ്ഞെടുപ്പു യാത്രയിൽ ബോധ്യപ്പെട്ട കാര്യങ്ങൾ അവിടെ തിരഞ്ഞെടുപ്പു നടക്കുന്നതിനും ഒരാഴ്ച മുൻപ് ഇവിടെ കുറിച്ചിരുന്നു– മോദി അല്ല സ്ഥാനാർഥിയെങ്കിൽ പോളിങ് ബൂത്തിൽ വാരാണസിക്കാരുടെ മനസ്സിൽ വരുന്ന ആദ്യത്തെ പേരായിരിക്കും അജയ് റായിയുടേത്. ഫലം വന്നപ്പോൾ അത് ഏറക്കുറെ ശരിയാണെന്നു വ്യക്തമാക്കുന്ന കണക്കുകളും വാരാണസിയിൽ നിന്നു കേട്ടു. 2019ലെ 4.79 ലക്ഷം എന്ന റെക്കോർഡ് ഭൂരിപക്ഷം മറികടക്കാൻ തുനിഞ്ഞിറങ്ങിയ മോദിക്ക് എന്തുകൊണ്ടാണ് വാരാണസിയിൽ ഒന്നരലക്ഷമെന്ന തന്റെ ലോക്സഭാ തിരഞ്ഞെടുപ്പു കരിയറിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലേക്ക് ഒതുങ്ങേണ്ടി വന്നത്?

loading
English Summary:

Ajay Rai’s Impact on UP Elections: Shaking Modi's Stronghold Despite Defeat

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com