‘ഒരു പ്രഫഷനൽ നാടകത്തിനു 12 ലക്ഷം ചെലവ്, കാണാൻ ആളുമുണ്ട്’; ജനപ്രിയ നാടകങ്ങൾ ഇന്നെവിടെ?
Mail This Article
മലയാളിയുടെ മനസ്സിൽനിന്ന് ഒരിക്കലും വിട്ടിറങ്ങാത്തതാണ് ആഘോഷങ്ങളും നാടകങ്ങളും. രാത്രികളെല്ലാം പണ്ട് കലോൽസവ കാലമായിരുന്നു. അവയിൽ ഏറെ ജനപ്രിയമായതു നാടകങ്ങളായിരുന്നു. പാട്ടും തമാശകളും ചിന്തകളും സാമൂഹിക പ്രശ്നങ്ങളും ഒരുമിച്ച് വേദിയിലെത്തിയ കാലം. അന്നു നാടകങ്ങൾക്ക് ആസ്വാദകർ ഏറെയുണ്ടായിരുന്നു. ഒട്ടേറെ നാടക സമിതികളും മികച്ച അഭിനേതാക്കളും അരങ്ങു കീഴടക്കി. കാലം മാറി, നാടകങ്ങൾക്ക് ഉറക്കമിളച്ച തലമുറ ടിവി സീരിയലുകൾക്കു മുന്നിലായി. പതിയെ നാടകങ്ങളുടെ എണ്ണം കുറഞ്ഞു. മറ്റു ‘സ്റ്റേജ് ഷോ’കൾ വേദികൾ കീഴടക്കിയതോടെ നാടക സമിതികൾ ചുരുങ്ങി. പ്രളയവും കോവിഡും സമൂഹമാധ്യമങ്ങളുടെ വളർച്ചയും ജനകീയ നാടകങ്ങളെ പുറത്തുനിർത്തി. കാലം തിരശ്ശീലയിട്ടെങ്കിലും കൂടുതൽ കരുത്തോടെ നാടകങ്ങൾ തിരിച്ചെത്തി. പൂരപ്പറമ്പുകൾ വിട്ടുപോയ നാടകസമിതികൾ അതിജീവനത്തിന്റെ പാതയിലായി. ഒട്ടേറെ സമിതികൾ പുത്തൻ നാടകങ്ങളുമായി വീണ്ടും അരങ്ങിലെത്തി. എവിടെയാണ് മലയാളത്തിന്റെ ജനകീയ നാടകങ്ങൾ?