സരയു ഒഴുകിയ മണ്ണ്; ക്ഷേത്രത്തെ തൊടില്ല ഇടിമിന്നലും ഭൂകമ്പവും; മോദി പറഞ്ഞത് ഒരൊറ്റക്കാര്യം: അദ്ഭുതമായി അയോധ്യ– വിഡിയോ
Mail This Article
‘‘ക്ഷേത്രത്തിൽ എത്തുന്ന ഒരാൾ പിന്നീട് അവിടുത്തെ കാഴ്ചകൾ മറക്കരുത്. അത് എന്നെന്നും ഓർമിക്കപ്പെടണം’’ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമ്പോൾ ഈ ഒരൊറ്റക്കാര്യം മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചതെന്നു പറയുന്നു ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര. രാമവിഗ്രഹത്തിൽ ചൈതന്യമാകുന്ന പ്രാണനെ സന്നിവേശിപ്പിക്കുന്ന പ്രാണപ്രതിഷ്ഠ ജനുവരി 22ന് നടക്കുമ്പോൾ എല്ലാ കണ്ണുകളും ആ ക്ഷേത്ര നഗരിയിലേക്കാണ്. പൂർണമായും ഭാരതീയ പാരമ്പര്യം ഉൾക്കൊണ്ട്, തനത് ഇന്ത്യൻ വാസ്തു ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിർമാണം. ‘ആത്മനിർഭർ അയോധ്യ’യെന്ന് അഭിമാനത്തോടെത്തന്നെ പറയാനാകും. പക്ഷേ, വെല്ലുവിളികളേറെ നിറഞ്ഞതായിരുന്നു അതിലേക്കുള്ള യാത്ര. കാലാവസ്ഥയോടും കല്ലിനോടും മണ്ണിനോടും സമയത്തിനോടും വരെ പോരാടിയാണ് അയോധ്യയിൽ രാമക്ഷേത്രം ഉയർത്തിയത്. എല്ലാം മറികടന്ന്, ക്ഷേത്രത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാകുമ്പോൾ ഭക്തകോടികളെ കാത്തിരിക്കുന്നതാകട്ടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും. നനഞ്ഞുലഞ്ഞു കിടന്ന മണ്ണിൽ എങ്ങനെയാണ് 1000 വർഷത്തിലേറെക്കാലം ഒരനക്കം പോലും തട്ടാതെ നിൽക്കുമെന്ന് ഉറപ്പിച്ചു പറയാവുന്ന വിധത്തിൽ രാമക്ഷേത്രം ഉയർന്നത്? എന്തെല്ലാമാണ് രാമക്ഷേത്രത്തിന്റെ നിർമാണത്തിലെ പ്രത്യേകതകൾ? ക്ഷേത്രത്തിന്റെ രൂപകൽപന എപ്രകാരമായിരുന്നു? രാമക്ഷേത്ര നിർമാണത്തിനു പിന്നിലെ ആ വിസ്മയ കഥയിലേക്ക്...