പുറത്തുകാണിച്ചില്ലെങ്കിലും വല്ലാതെ ഞെട്ടിച്ച് കർണാടക; ‘തലകളുരുളും’; രാജസ്ഥാൻ, മധ്യപ്രദേശിൽ തന്ത്രമാറ്റത്തിന് ബിജെപി?
Mail This Article
×
കർണാടകയിലെ കനത്ത തോൽവിയുണ്ടാക്കിയ ആഘാതം ബിജെപിയുടെ അകത്തളങ്ങളിലുണ്ടാക്കിയ വിള്ളലുകൾ ചെറുതല്ല. തോൽവിയുടെ കാരണത്തെക്കുറിച്ചു ചോദിക്കുമ്പോൾ ‘പഠിക്കട്ടെ’ എന്നു പറഞ്ഞും ചിരിച്ചും തലമുതിർന്ന നേതാക്കളടക്കം ഒഴിയുന്നതിനു പിന്നിൽ ഇത്ര വലിയ തോൽവിയുണ്ടാക്കിയ ഞെട്ടൽ തന്നെയാണ്. നിരന്തരമായി ഉപയോഗിച്ചു കൊണ്ടിരുന്ന തന്ത്രങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന ഗൗരവമായ ചർച്ചകളിലേക്ക് അതു വഴിതെളിക്കുന്നുണ്ട്. ശക്തനായ ബിജെപി നേതാവ് ബി.എൽ. സന്തോഷിനെതിരെ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. പരാതികളുടെ പ്രവാഹമാണ് ബിജെപി ആസ്ഥാനത്ത്. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ കസേര വരെ ഇളകുമോ എന്ന ചോദ്യവും ഉയരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.