ഗുജറാത്തിൽ സമ്പന്നർക്ക് പരവതാനി, കടം വാങ്ങി ഊട്ടുന്ന കേരളം; ഏതാണ് വികസന വഴിയിലെ നല്ല മാതൃക?
Mail This Article
ഗുജറാത്തിന്റെയോ കേരളത്തിന്റെയോ വികസനത്തെ കുറിച്ച് പറഞ്ഞാൽ ‘യോദ്ധ’ സിനിമയിലെ തൈപ്പറമ്പിൽ അശോകനും അരശുമ്മൂട്ടിൽ അപ്പുക്കുട്ടനും ആകാനാണ് ചിലർക്ക് ഇഷ്ടം. ഇരുകൂട്ടരും പരസ്പരം ജയിക്കാനായി വാദിച്ചുകൊണ്ടേ ഇരിക്കും. ഉദാഹരണത്തിന് അടുത്തിടെ റിസർവ് ബാങ്ക് പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ രാജ്യത്ത് ദിവസ വേതനം കുറവുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലായിരുന്നു ഗുജറാത്ത്, കേരളമാകട്ടെ പട്ടികയിൽ ഒന്നാം സ്ഥാനത്തും. ഇക്കാര്യം പറഞ്ഞാൽ, കേരളത്തിൽ ജോലി തേടി വന്നവരിൽ ഏതെങ്കിലും ഗുജറാത്തിയെ കണ്ടിട്ടുണ്ടോ എന്നാകും മറുചോദ്യം? ഈ ചോദ്യത്തിനുള്ള ഉത്തരം ഇവിടെയുണ്ട്. ഗുജറാത്ത് മോഡൽ, കേരള മോഡൽ എന്ന് പൊതുവേ അറിയപ്പെടുന്ന രണ്ടു സംസ്ഥാനങ്ങളുടേയും സാമ്പത്തിക വികസന മാതൃകകൾ യഥാർഥത്തിൽ എന്താണ്? ഇവയുടെ ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാമാണ്? വിവിധ കണക്കുകളുടെ അടിസ്ഥാനത്തിൽ വിശദമായി പരിശോധിക്കാം.