സ്വാഭിമാനത്തിനു പകരമില്ല– ബി. എസ്. വാരിയർ എഴുതുന്നു

Mail This Article
ഏതു മനുഷ്യനും വേണം സ്വാഭിമാനം. എന്നല്ല, സ്വാഭിമാനമില്ലാത്തയാൾ മനുഷ്യനല്ലെന്നു പറയേണ്ടിവരും. സ്വാഭിമാനം വേണ്ടത്രയില്ലാത്തവർക്ക് ഒരു പുതിയ കാര്യവും തുടങ്ങാൻ കഴിയില്ല. താൻ ചെയ്ത ഏതു കാര്യവും ശരിയെന്ന് അന്യരുടെ അംഗീകാരം വേണമെന്നു തോന്നും. അതിനായി ആരുടെയും കാലുപിടിക്കും. ആത്മവിശ്വാസത്തിന്റെ തരിപോലും മനസ്സിൽ കാണില്ല. അന്യരെല്ലാം തന്നെക്കാൾ മികച്ചവരാണെന്നും താൻ ഏതിലും തീരെത്താഴെയാണെന്നും വെറുതേ ചിന്തിക്കും. അതിനതിന് ഉള്ള ആത്മബലവും ചോർന്നുപോകും. വിമർശനവിധേയമായ എന്തെങ്കിലും വന്നാൽ ആരും ചോദിക്കാതെതന്നെ ഞാനങ്ങനെ ചെയ്തിട്ടില്ലെന്നു പറയാൻ തോന്നും. തന്നെ ആരെങ്കിലും അകാരണമായി പഴിക്കുമോയെന്ന അധമബോധം. പ്രചാരത്തിലുള്ള പഴയ സ്കൂൾഫലിതം ഓർമ്മവരുന്നു. പ്രൈമറി ക്ലാസുകൾ പരിശോധിക്കാൻ സ്കൂൾ ഇൻസ്പെക്ടർ എത്തി.