ലോക നേതാക്കളുടെ പന്തിയില്‍ വസ്ത്രധാരണംകൊണ്ട്‌ മാത്രം വേറിട്ടു നില്‍ക്കുന്നൊരു രാഷ്ട്ര തലവനാണ്‌ യുക്രെയ്ൻ പ്രസിഡന്റ്‌ വൊളോഡിമിർ സെലെന്‍സ്കി. പുരുഷന്മാരായ രാഷ്ട്ര നേതാക്കള്‍ ഒന്നുകില്‍ കോട്ടും ടൈയുമോ അല്ലെങ്കില്‍ തങ്ങളുടെ രാജ്യത്തിന്റെ പ്രത്യേക വേഷമോ ധരിക്കുമ്പോള്‍ സെലെന്‍സ്കി ഒരു തവിട്ട്‌, പച്ച നിറമുള്ള ഷർട്ടിനൊപ്പമോ ടീഷർട്ടിനൊപ്പമോ കാര്‍ഗോ പാന്റ് ധരിച്ചാണ്‌ പൊതു വേദികളിലും രാജ്യാന്തര സമ്മേളനങ്ങളിലും പങ്കെടുക്കാറുള്ളത്‌. ഒരു തഴക്കം ചെന്ന രാഷ്ട്രീയക്കാരനല്ല 46 വയസ്സുള്ള സെലെന്‍സ്കി. നിയമ ബിരുദം നേടിയതിനു ശേഷം ടെലിവിഷനില്‍ തമാശയില്‍ ഊന്നിയുള്ള പരിപാടികള്‍ നടത്തുകയും ഹാസ്യ ചിത്രങ്ങള്‍ നിർമിക്കുകയും ചെയ്ത് ഉപജീവനം കഴിച്ചിരുന്ന സെലെന്‍സ്കി 2018ൽ മാത്രമാണ്‌ യുക്രെയ്ൻ രാഷ്ട്രീയത്തിലേയ്ക്കു കാലെടുത്തു വയ്ക്കുന്നത്‌. ‘സെര്‍വന്റ്‌ ഓഫ്‌ ദ് പീപ്പിള്‍’ (ജനങ്ങളുടെ സേവകര്‍) എന്ന പേരില്‍ സെലെൻസ്കി 2018 മാര്‍ച്ചില്‍ രാഷ്ട്രീയ പാർട്ടി ആരംഭിച്ചു. അതേ പാര്‍ട്ടിയുടെ സ്ഥാനാർഥിയായി 2019ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ആദ്യ മത്സരം. രാജ്യത്ത്‌ നിലനിന്നിരുന്ന വ്യവസ്ഥിതിക്കും അഴിമതിക്കും എതിരെ ശബ്ദമുയര്‍ത്തി സെലെന്‍സ്കി വളരെ വേഗം ജനങ്ങള്‍ക്കിടയില്‍ ഓളം സൃഷ്ടിക്കുകയായിരുന്നു. നിലവിലെ പ്രസിഡന്റ്‌ ആയിരുന്ന പോറോ പൊറോഷെങ്കോയെ രാഷ്ട്രീയത്തില്‍ ആദ്യ ചുവട് വയ്ക്കുന്ന സെലെന്‍സ്കി വിജയകരമായി നേരിട്ടു എന്ന്‌ മാത്രമല്ല തിരഞ്ഞെടുപ്പില്‍ മലര്‍ത്തിയടിക്കുകയും ചെയ്തു. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 73 ശതമാനത്തില്‍ കൂടുതല്‍ നേടി ഐതിഹാസിക വിജയത്തോടെ 2019 മേയ്‌ മാസത്തില്‍ പ്രസിഡന്റ് ആയി സ്ഥാനമേറ്റു.

loading
English Summary:

Zelenskyy vs. Putin: Inside the Battle for Ukraine's Future

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com