ചില പ്രശ്നങ്ങൾക്ക് അടുത്ത ദിവസം പരിഹാരമുണ്ടാവണം. ഇല്ലെങ്കിൽ ചിലതെല്ലാം തുറന്നു പറയും എന്ന് സമസ്ത മുശാവറ അംഗം ഉമ്മർ ഫൈസി മുക്കം പറയുമ്പോൾ അതൊരു പിളർപ്പിൻ്റെ സൂചനയാണോ നൽകുന്നത്? ഇനി സമവായ സാധ്യതകൾ എത്രത്തോളമുണ്ട്?
ലീഗും സമസ്തയും തമ്മിൽ നിലവിൽ എന്താണ് പ്രശ്നം? അതിൽ ഇടതുപക്ഷത്തിന് എന്തെങ്കിലും ബന്ധമുണ്ടോ?
Mail This Article
×
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മുസ്‌ലിം ലീഗും സമസ്തയും തമ്മിലുള്ള ആശയഭിന്നത രൂക്ഷമാവുകയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെ താൽക്കാലികമായി അവസാനിച്ചിരുന്ന വിവാദം ഇപ്പോൾ പുതിയ തലത്തിലേക്ക് കടക്കുകയാണ്. സമസ്ത മുശാവറ അംഗമായ മുക്കം ഉമ്മർ ഫൈസിയുടെ ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കുറിച്ച് നടത്തിയ പരാമർശമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. സമസ്ത നേതൃത്വം ഉമ്മർ ഫൈസിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ലീഗ് നേതൃത്വം സമസ്തയിലെ ചില നേതാക്കൾക്കെതിരെ പരസ്യമായി രംഗത്ത് വന്നത് പ്രശ്നം പെട്ടെന്നു അവസാനിക്കാൻ സാധ്യതയില്ലെന്നതിന്റെ സൂചനയാണ്. കഴിഞ്ഞ ദിവസം കാസർകോട് നടന്ന ചടങ്ങിൽ പാണക്കാട് സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും ഒരുമിച്ചു ആശ്ലേഷിക്കുകയും സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.