കേരളത്തിലെ അതിഥിത്തൊഴിലാളികൾക്കെതിരെ സാമൂഹിക–രാഷ്ട്രീയ പ്രക്ഷോഭം ഉയരുകയും അവരെല്ലാം കേരളം വിടാൻ നിർബന്ധിതരാകുകയും ചെയ്യുമെന്നു കരുതുക. കടകൾ പൂട്ടേണ്ടിവരും, ഭക്ഷണശാലകളിൽ പാചകത്തിന് ആളില്ലാതാകും, ഹോം ഡെലിവറി സമ്പ്രദായം തകരും, തേങ്ങയിടാനോ പുല്ലുചെത്താനോ കൽപണിക്കോ മരപ്പണിക്കോ ആളെ കിട്ടാതാകും, കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥതന്നെ മരവിച്ചുപോകും. ഡോണൾഡ് ട്രംപിന്റെ നയങ്ങൾ അങ്ങനെയൊരു സ്ഥിതിയിലേക്ക് യുഎസിനെ എത്തിക്കുമെന്ന ഭയം അമേരിക്കൻ തൊഴിൽപഠന വിദഗ്ധരെ ഗ്രസിച്ചുതുടങ്ങിയിട്ടുണ്ട്. കേരളത്തിലെ അതിഥിത്തൊഴിലാളികളിൽ ഭൂരിഭാഗവും യാതൊരു നിയമവും ലംഘിക്കാത്തവരും ഇന്ത്യൻ പൗരരും ആണെന്നതിനാൽ ആശങ്കയ്ക്കു വകയില്ല. എന്നാൽ, പഠനങ്ങളനുസരിച്ച് യുഎസിൽ 7 ലക്ഷത്തോളം ഇന്ത്യക്കാരാണ് അനധികൃതമായെത്തി ജോലി ചെയ്യുന്നത്. മറ്റു രാജ്യങ്ങളിൽനിന്നുള്ളവർ വേറെ. നിയമമനുസരിച്ച് യുഎസ് അധികൃതർക്ക് അവരെ കണ്ടെത്തി തിരിച്ചയയ്ക്കാം. തൽക്കാലം ഈ നിയമങ്ങളുമായി സഹകരിക്കാൻ തയാറാണെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കുകയും ചെയ്തു. മോദിയുടെ സന്ദർശനത്തിനിടയിൽത്തന്നെ 2 വിമാനങ്ങളിൽ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ അയച്ചത് അതിനു തെളിവാണ്.

loading
English Summary:

Trump's Trade and Immigration Policies: Potential Impacts on the US Economy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com