‘‘ആ അനുഭവങ്ങളെ കൊണ്ടുനടക്കുന്നയാളല്ല ഞാൻ. ഓരോ സംഭവവും അപ്പോൾ തീവ്രമായി അനുഭവിക്കുന്നുണ്ടെങ്കിലും മറക്കുന്ന, മായ്ച്ചു കളയുന്ന സ്വഭാവം എനിക്കുണ്ട്. ഇപ്പോഴുണ്ടായ അനുഭവം വലിയൊരു പ്രശ്നം വീണ്ടും ചർച്ചയ്ക്കു വയ്ക്കാനുള്ള ഒരു കാരണമായി വന്നു എന്നേയുള്ളൂ. ഇത്തരം പ്രകോപനങ്ങളിൽ വീഴേണ്ടതുണ്ടോയെന്നു ചോദിച്ചവരുണ്ട്. എന്നാൽ പ്രതികരിച്ച വലിയൊരു വിഭാഗം പേർ അവരുടെ നിറത്തിന്റെ പേരിൽ അപകർഷബോധം നേരിട്ടവരും അതിജീവിക്കാൻ അത്യന്തം പ്രയത്നിച്ചവരുമാണ്.. നിറം ഉൾപ്പെടെയുള്ള വിവേചനചിന്തകൾക്കെതിരെ സമൂഹത്തിൽ എക്കാലവും ചർച്ചയുണ്ടാകണം’’– താൻ നേരിട്ട അനുഭവം തുറന്നുപറയുകയാണു ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ.
ശാരദ മുരളീധരൻ (ചിത്രം: മനോരമ)
Mail This Article
×
നിറം ഉൾപ്പെടെയുള്ള വിവേചനചിന്തകൾക്കെതിരെ സമൂഹത്തിൽ എക്കാലവും ചർച്ചയുണ്ടാകണമെന്നും താൻ നേരിട്ട അനുഭവം ആ ചർച്ചകൾക്കു പ്രേരണയായെങ്കിൽ സന്തോഷമെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ജീവിതത്തിൽ പലവട്ടം ഇത്തരം അധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ട്. നാടു പുരോഗമിച്ചു എന്നതിനർഥം നാട്ടിലെ എല്ലാവരും പുരോഗമിച്ചുവെന്നല്ല. ചീഫ് സെക്രട്ടറിയെന്ന നിലയ്ക്കുള്ള തന്റെ പ്രവർത്തനത്തെ നിറവുമായി ചേർത്ത് അധിക്ഷേപിച്ചയാൾ ആരെന്നു തൽക്കാലം വെളിപ്പെടുത്തുന്നില്ല. വ്യക്തിയല്ല, ചിന്തയാണു പ്രശ്നമെന്നും ശാരദ മുരളീധരൻ ‘മനോരമ’യോടു പറഞ്ഞു.
English Summary:
Chief Secretary Sharada Muraleedharan Condemns Color Discrimination in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.