ടീം ഇന്ത്യയ്ക്ക് പുതിയ ജഴ്സി
Mail This Article
ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ജഴ്സി കിറ്റ് സ്പോൺസർമാരായ അഡിഡാസ് പുറത്തിറക്കി . ട്വന്റി20, ഏകദിനം, ടെസ്റ്റ് എന്നീ 3 ഫോർമാറ്റുകൾക്കും പ്രത്യേകം ജഴ്സികളാണ് പുറത്തിറക്കിയിരിക്കുന്നത്. കടുംനീല നിറത്തിലുള്ള റൗണ്ട് നെക്ക് ജഴ്സിയാണ് ട്വന്റി20ക്കായി തയാറാക്കിയിരിക്കുന്നത്. തോൾ ഭാഗത്തായി വെളുത്ത 3 സ്ട്രിപ്പുകളും കാണാം.
മുൻവശത്ത് ഓറഞ്ച് നിറത്തിൽ ഇന്ത്യ എന്നെഴുതിയിട്ടുണ്ട്. നെഞ്ചിന്റെ ഇടതുവശത്തായി ബിസിസിഐയുടെ ലോഗോയും വലതുവശത്ത് അഡിഡാസിന്റെ ലോഗോയും ഉണ്ട്. ഇളം നീല നിറത്തിലുള്ളതാണ് ഏകദിന ജഴ്സി. ടെസ്റ്റ് ജഴ്സിയിൽ നീല നിറത്തിലാണ് ഇന്ത്യ എന്നെഴുതിയിരിക്കുന്നത്. തോളിലെ സ്ട്രിപ്പുകളും നീല നിറത്തിലുള്ളതാണ്. ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യ ഈ ജഴ്സിയിലാണ് ഇറങ്ങുക.
English Summary : New Jersey for Indian cricket team