ഒരു സ്റ്റേഡിയത്തിൽ കൂടുതൽ സിക്സുകൾ, സച്ചിനെ മറികടന്ന് രോഹിത്; ചിന്നസ്വാമിയുടെ പെരിയ ഹിറ്റ്മാൻ
Mail This Article
×
സച്ചിൻ തെൻഡുൽക്കർക്ക് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം എത്ര പ്രിയപ്പെട്ടതാണോ അതുപോലെയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയവും. രാജ്യാന്തര ക്രിക്കറ്റിലെ സിക്സർ റെക്കോർഡുകളിൽ ഭൂരിഭാഗവും കയ്യടക്കിവച്ചിരിക്കുന്ന ഹിറ്റ്മാൻ കൂടുതൽ സിക്സറുകൾ നേടിയ വേദിയാണിത്– 32 സിക്സറുകൾ.
ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇന്നലെ സ്വന്തമാക്കിയ രോഹിത് മറികടന്നത് ഷാർജ സ്റ്റേഡിയത്തിലെ സച്ചിന്റെ റെക്കോർഡാണ് (30).
ഒരു ലോകകപ്പ് ടൂർണമെന്റിലെ കൂടുതൽ സിക്സ് നേട്ടവും രോഹിത്തിന് എത്തിപ്പിടിക്കാവുന്ന ദൂരത്തുണ്ട്. ക്രിസ് ഗെയ്‌ലിനെ (26 സിക്സുകൾ, 2015) മറികടക്കാൻ ഇനി വേണ്ടത് 3 സിക്സുകൾ മാത്രം.
English Summary:
Rohit Sharma completed 32 sixes at Bengaluru Chinnaswamy Stadium
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.