യുണൈറ്റഡിനെ വീഴ്ത്തി ലെസ്റ്റർ

Mail This Article
ലണ്ടൻ ∙ മാഞ്ചസ്റ്റർ സിറ്റി സീസണിൽ 4 കിരീടങ്ങളിൽ പ്രതീക്ഷ വയ്ക്കുമ്പോൾ അയൽക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനു വീണ്ടും നിരാശ. ഞായർ രാത്രി എഫ്എ കപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ ലെസ്റ്റർ സിറ്റിയോട് 3–1നു യുണൈറ്റഡ് തോറ്റതോടെ ഇനി പ്രതീക്ഷ യൂറോപ്പ ലീഗിൽ മാത്രം. .
നൈജീരിയൻ താരം കെലെച്ചി ഇയനാച്ചോയാണ് ലെസ്റ്ററിന്റെ 2 ഗോളുകൾ നേടിയത്. ഒരു ഗോൾ യൂറി ടെലിമാൻസും. ബ്രൂണോ ഫെർണാണ്ടസിന്റേതാണ് യുണൈറ്റഡിന്റെ മടക്കഗോൾ. ലെസ്റ്ററിനു പുറമേ, മാൻ. സിറ്റി, ചെൽസി, സതാംപ്ടൻ എന്നിവയാണ് എഫ്എ കപ്പ് സെമിയിലെത്തിയ ടീമുകൾ.
3 ഗോളിനു പിന്നിലായിട്ടും സമനില നേടി ആർസനൽ, ടോട്ടനത്തിനു ജയം
ലണ്ടൻ ∙ ആദ്യ അര മണിക്കൂറിൽ തന്നെ 0–3നു പിന്നിലായിട്ടും സമനില നേടി ആർസനൽ. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെയാണ് ഗണ്ണേഴ്സ് 2 സെൽഫ് ഗോളുകളുടെ കൂടി സഹായത്തോടെ തിരിച്ചുവരവ് നടത്തിയത്.
പോയിന്റ് പട്ടികയിൽ വെസ്റ്റ് ഹാം 5–ാം സ്ഥാനത്തും ആർസനൽ 9–ാം സ്ഥാനത്തുമാണ്. ആസ്റ്റൺ വില്ലയെ 2–0നു തോൽപിച്ച ടോട്ടനം 6–ാം സ്ഥാനത്തേക്കു കയറി. കാർലോസ് വിനീസ്യൂസ് (29’), ഹാരി കെയ്ൻ (പെനൽറ്റി–68’) എന്നിവരാണ് ഗോൾ നേടിയത്. പ്രീമിയർ ലീഗ് പോയിന്റ് നില: 1) മാൻ.സിറ്റി–30 കളി,71 പോയിന്റ്; 2) മാൻ.യുണൈറ്റഡ്–29,57; 3) ലെസ്റ്റർ സിറ്റി–29,56; 4) ചെൽസി–29,51; 5) വെസ്റ്റ് ഹാം–29,49.