പ്രകൃതിഭംഗിയിൽ ചാലിച്ച പാരമ്പര്യ പ്രൗഢി; ഹൃദയംകവർന്ന് മാളവിക മേനോൻ: ചിത്രങ്ങൾ
Mail This Article
നടി മാളവിക മേനോന്റെ പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. പ്രകൃതിഭംഗി പശ്ചാത്തലത്തില്‍ ട്രെഡീഷനൽ ലുക്കിലാണ് ഫൊട്ടോഷൂട്ട് നടത്തിയത്.
സ്വർണത്തിന്റെ പ്രൗഢി നിറയുന്ന കാഞ്ചീപുരം പട്ടുസാരിയാണ് മാളവികയുടെ വേഷം. ആന്റിക് ആഭരണങ്ങൾ ട്രെഡീഷനൽ ലുക്കിന് പൂർണത നൽകുന്നു. ഹൈലൈറ്റ് മേക്കപ്പും ഓപ്പൺ ഹെയർ സ്റ്റൈലും ചേരുമ്പോള്‍ മാളവിക ഹൃദയം കവരുന്നു.
കടമക്കുടിയുടെ ഫോട്ടോഷൂട്ടിന് ലൊക്കേഷനായത്. പാടവരമ്പും വഞ്ചിയും താമരപ്പൂവും ചേർത്തുവച്ചിരിക്കുന്ന ചിത്രങ്ങൾ ഗൃഹാതുരത്വവും ഉണർത്തുന്നു.
സെലിബ്രിറ്റി ഡിസൈനർ ആൻ ആൻസിയാണ് ഫോട്ടോഷൂട്ട് ഒരുക്കിയത്. ആൻ ആൻസിയുടെ സെലിബ്രിറ്റി ഫോട്ടോഷൂട്ടുകൾ മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്. മാളവികയുടെ മനോഹരമായ സാരിയും ആൻ ഡിസൈൻ ചെയ്തതാണ്.
കുഞ്ഞാവ ഡിസൈൻഡ്സ് ആണ് ചിത്രങ്ങൾ പകർത്തിയത്. ജിജോ മേക്കപ്പും ജിസ്മി സ്റ്റൈലിങ്ങും ചെയ്തിരിക്കുന്നു. മിഥുൻ മിത്രനാണ് കോഓഡിനേറ്റർ.
English Summary : Actress Malavika Menon's latest photoshoot in traditional look goes viral.