ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

ഒരു സാധാരണ ഫോട്ടോയ്ക്ക് ഇങ്ങനെ മേക്കോവർ നൽകാൻ സാധിക്കുമോ ? കരണ്‍ ആചാര്യ എന്നയാൾ അക്കൗണ്ടിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ കണ്ടാൽ ആരും ഇങ്ങനെ ചോദിച്ചു പോകും. കാരണം കരണിന്റെ കലാവിരുത് കഴിഞ്ഞാൽ ചിത്രങ്ങൾക്ക് ദൈവീക പരിവേഷം കൈവരും. 

karan-2

 

karan-3

ഒരു സാധാരണ കുടുംബത്തെ ശ്രീകൃഷ്ണ കുടുംബമാക്കി മാറ്റിയ ചിത്രം ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ തരംഗം തീര്‍ക്കുകയാണ്. ഒരു ഗ്രാമത്തിലുള്ളവരാണെന്നും ഈ ചിത്രത്തെ കൃഷ്ണന്റെ കുടുംബമാക്കി മാറ്റാമോ എന്നും അഭ്യർഥിച്ച് സമൂഹമാധ്യമത്തിലൂടെ ലഭിച്ച ചിത്രമാണ് കരൺ ഇത്തരത്തിൽ മാറ്റിയെടുത്തത്. 

 

കുട്ടികളുടെ ചിത്രങ്ങൾ ശ്രീകൃഷ്ണന്റെയും ശ്രീരാമന്റെയും ഭാവത്തിലേക്ക് മാറ്റിയുള്ള കരണിന്റെ വർക്കുകൾക്ക് നിരവധി അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. മാത്രമല്ല, തങ്ങളുടെ ചിത്രങ്ങൾ ഇത്തരത്തിൽ മാറ്റിത്തരണമെന്ന അപേക്ഷകളും കമന്റ് ബോക്സുകളിൽ നിറയുകയാണ്.

 

കാസർകോഡ് സ്വദേശിയായ കരൺ ആചാര്യ ഗ്രാഫിക് ഡിസൈനർ ആണ്. സുഹൃത്തുക്കളുടെ ക്ഷേത്രത്തിലെ ഉത്സവത്തിനുള്ള കൊടിയിലേക്കായി തയാറാക്കിയ രുദ്ര ഹനുമാൻ എന്ന വർക് ആണ് കരണിനെ ശ്രദ്ധാ കേന്ദ്രമാക്കിയത്. കറുപ്പും കാവിയും നിറത്തിലുള്ള ഹനുമാന്റെ ചിത്രമായിരുന്നു ഇത്.

 

ദേശീയ തലത്തിൽ ശ്രദ്ധേയമായ ഈ ചിത്രം നിരവധി സ്ഥാപനങ്ങളിലും വാഹനങ്ങളിലുമെല്ലാം ഉപയോഗിച്ച് വരുന്നുണ്ട്. മംഗളൂരുവിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ രുദ്ര ഹനുമാന്‍ ചിത്രത്തിന്റെ പേരിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദി കരണിനെ അഭിനന്ദിച്ചിരുന്നു.

 

English Summary : Artist karan Acharya transforms normal images to grand images

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com