വെള്ളത്തിനടിയിൽ പ്രണയിച്ച് കൃഷ്ണനും രാധയും; പരീക്ഷണത്തിന് കയ്യടി: ചിത്രങ്ങൾ
Mail This Article
ജന്മാഷ്ടമിയോട് അനുബന്ധിച്ച് വെള്ളത്തിനടിയിൽ ചിത്രീകരിച്ച ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. ഫൊട്ടോഗ്രഫർ രാഹുല്‍ രവിയാണ് രാധാ–കൃഷ്ണ പ്രണയം അണ്ടർവാട്ടർ ഫൊട്ടോഗ്രഫിയിലൂടെ ആവിഷ്കരിച്ചത്. സായൂജ് പഠിക്കലും പ്രയുഷ പ്രിയദർശിനിയും മോഡലുകളായി.
സ്വിമ്മിങ് പൂളിനുള്ളിലായിരുന്നു ചിത്രീകരണം. താമരയും ഇലകളും പാറക്കല്ലുകളും നൽകി ഫ്രെയിം മനോഹരമാക്കി. വെള്ള വസ്ത്രങ്ങളാണ് രാധയ്ക്കും കൃഷ്ണനും നൽകിയത്. രാധയ്ക്ക് കൃഷ്ണനോടുള്ള ഭക്തിയും ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെ ആഴവും ചിത്രങ്ങളിൽ നിറയുന്നു.
രാഹുൽ രവി എല്ലാ വർഷവും ജന്മാഷ്ടമിയുമായി ബന്ധപ്പെട്ട് ഷൂട്ടുകള്‍ ചെയ്യാറുണ്ട്. കൃഷ്ണനായി സ്ത്രീകളെയാണ് കൂടുതൽ വേഷമിടീക്കാറുള്ളത്. ആ പതിവു രീതിക്ക് മാറ്റം വരുത്തിയെന്ന പ്രത്യേകതയും ഇത്തവണത്തെ ഷൂട്ടിനുണ്ടെന്ന് രാഹുൽ രവി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു.
രാഹുലിന്റെ പരീക്ഷണത്തിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. നിരവധിപ്പേർ അഭിനന്ദനങ്ങളുമായി രംഗത്തെത്തി.