ADVERTISEMENT

കോടീശ്വരൻ ഗൗതം അദാനിയുടെ ഇളയമകൻ ജീത് അദാനിയുടെ വിവാഹം ഫെബ്രുവരി ഏഴിന് ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കും. സൂറത്തിലെ വജ്ര വ്യാപാരി ജെയ്മിൻ ഷായുടെ മകൾ ദിവാ ഷായാണ് വധു. വളരെ ലളിതമായ ചടങ്ങായാണ് വിവാഹം നടത്തുന്നതെന്ന് അദാനി അറിയിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കുന്നതിനായി കുടുംബത്തോടൊപ്പം എത്തിയപ്പോഴായിരുന്നു അദാനിയുടെ പ്രതികരണം. 

മകന്റെ വിവാഹം താരങ്ങളുടെ കുംഭമേളയാകുമോ എന്നായിരുന്നു അദാനിയോട് മാധ്യമപ്രവർത്തകരുടെ ചോദ്യം. ഒരിക്കലും അല്ലെന്നും സാധാരണ മനുഷ്യരെ പോലെ പാരമ്പര്യരീതിയിൽ ലളിതമായ ചടങ്ങായിട്ടായിരിക്കും വിവാഹം നടത്തുക എന്നായിരുന്നു അദാനിയുടെ മറുപടി. ‘ഞാൻ വളർന്നതും എന്റെ ജീവിതരീതിയും സാധാരണക്കാരായ തൊഴിലാളികളുടേതു പോലെയാണ്. ഗംഗാ മാതാവിന്റെ അനുഗ്രഹം വാങ്ങാൻ ജീത്തും ഇവിടെ എത്തിയിട്ടുണ്ട്. വിവാഹം സാധാരണ ആളുകളുടേതു പോലെ ലളിതമായിരിക്കും.’– ഗൗതം അദാനി വ്യക്തമാക്കി. 

മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹത്തേക്കാൾ ആർഭാട പൂർണമായിരിക്കും ജീത്തിന്റെ വിവാഹമെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇലോൻ മസ്ക്, ബിൽഗേറ്റ്സ്, ടെയ്‌ലർ സ്വിഫ്റ്റ് എന്നിങ്ങനെയുള്ള പ്രമുഖരെല്ലാം വിവാഹത്തിൽ പങ്കെടുക്കുമെന്നും വാർത്തകൾ എത്തിയിരുന്നു. യുഎസിൽ പഠനം പൂർത്തിയാക്കിയ ജീത് 2019ലാണ് അദാനി ഗ്രൂപ്പിന്റെ ഭാഗമായത്. 2023 മാർച്ചിൽ അഹമ്മദാബാദില്‍ വച്ചായിരുന്നു ജീത്–ദിവ വിവാഹ നിശ്ചയം. 

English Summary:

Gautam Adani's Son's Wedding: A Simple Affair, Not a Star-Studded Spectacle

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com