മടിയന്മാർക്കായി സൂപ്പർ ഗ്ലാസ്, കഴുത്തില്‍ തൂക്കിയിടാവുന്ന ഫാൻ; ആമസോണിലെ വിചിത്ര ഉപകരണങ്ങൾ
Mail This Article
ആമസോണിൽ ഇപ്പോള്‍ വാങ്ങാന്‍ കഴിയുന്ന അധികം പ്രശസ്തമല്ലാത്ത, വിചിത്രമായ ചില ഉപകരണങ്ങള്‍ ഒന്നു പരിചയപ്പെടാം. എല്ലാ ഉപകരണങ്ങളും എല്ലാവര്‍ക്കും ഉപകാരപ്രദമാകണമെന്നില്ലെന്നത് ഓർക്കുക. എന്നാല്‍ ഇത്തരം ഉപകരണങ്ങളും ഉണ്ടെന്ന് അറിഞ്ഞിരിക്കാം. നല്‍കിയിരിക്കുന്ന ''വില്‍ക്കുന്ന വില''യില്‍ ഏറ്റക്കുറച്ചിലുകള്‍ പ്രതീക്ഷിക്കാം.
റീചാര്‍ജബിള്‍ നെക് ഫാന്‍
വെയിലത്തു നടക്കേണ്ടി വരുമ്പോഴും, നോണ്‍-എസി വാഹനങ്ങളില്‍ യാത്രചെയ്യേണ്ടി വരുമ്പോഴും, കിച്ചണിൽ നില്‍ക്കേണ്ടി വരുമ്പോഴുമൊക്കെ കഴുത്തില്‍ തൂക്കിയിടാവുന്ന ഫാന്‍ പരീക്ഷിക്കാം. റീചാര്‍ജബിള്‍ ബാറ്ററി. യുഎസ്ബി ചാര്‍ജിങ് തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. ഇത്തരത്തിലുള്ള വിവിധ തരം ഫാനുകളുണ്ട്. മൂന്നു സ്പീഡില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഒന്നാണ് റെക്‌സേറാ പോര്‍ട്ടബ്ള്‍ നെക് ഫാന്‍. എംആര്‍പി 2,500 രൂപയുള്ള ഇത് ഇപ്പോള്‍ വില്‍ക്കുന്നത് 699 രൂപയ്ക്കാണ്.
കോയിന്‍ ടിഷ്യൂസ്
കംപ്രസു ചെയ്‌തെടുത്തിരിക്കുന്ന ടിഷ്യൂസ്. വീടുകളിലും, ആശുപത്രികളിലും, പിക്‌നിക്കിനും, പാര്‍ട്ടിക്കു പോകുമ്പോഴും ഒക്കെ കൈയ്യില്‍ വയ്ക്കാം. കൊച്ച് ഉരുള പോലെ ഒതുക്കിയിരിക്കുന്ന ഇത് വിടര്‍ത്തിയെടുത്ത് ശരീരം തുടയ്ക്കാം. ഇവ പരിസ്ഥിതി സൗഹാര്‍ദ്ദ മെറ്റീരിയല്‍ ഉപയോഗിച്ച്ഉണ്ടാക്കിയിരിക്കുന്നതാണെന്ന് കമ്പനി പറയുന്നു. കുട്ടികള്‍ക്കും മുതര്‍ന്നവര്‍ക്കും ഉപയോഗിക്കാമെന്നും പറയുന്നു. കോട്ടണ്‍-ലിനന്‍ മെറ്റീരിയല്‍. 50 എണ്ണത്തിന്റെ പാക്കിന് എംആര്‍പി 599 രൂപ. ഇപ്പോള്‍ വില്‍ക്കുന്നത് 240 രൂപയ്ക്ക്.
ജെമിനെ ഹൊറിസോണ്ടല്‍ ലേസി ഗ്ലാസസ്
ജെമിനെ ഹൊറിസോണ്ടല്‍ ലേസി ഗ്ലാസസ് കിടന്നുകൊണ്ട് ടിവി കാണുകയും മറ്റും ചെയ്യേണ്ടവര്‍ക്ക് ഉപകാര പ്രദമാണ് ഈ കണ്ണടയെന്ന് കമ്പനി അവകാശപ്പെടുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് ഉപകാരപ്പെട്ടേക്കാമെന്നൊക്കെ പറയുന്നുണ്ടെങ്കിലും അത്ര നല്ലതാണെന്ന അഭിപ്രായം ഉപയോക്താക്കൾക്കില്ല. ഭാരം 150 ഗ്രാം. പ്ലാസ്റ്റിക് ബോഡിയും, റെസിന്‍ ഗ്ലാസും. ഇത് ആദ്യം ഉപയോഗിക്കുന്നവര്‍ക്ക് തലചുറ്റല്‍ ഉണ്ടായേക്കാമെന്ന് കമ്പനി മുന്നറിയിപ്പു നല്‍കുന്നു.
സബ്‌ടൈറ്റില്‍സ് വ്യക്തമാകണമെങ്കില്‍ വലിയ സ്‌ക്രീനുള്ള ടിവി ആയിരിക്കണമെന്നും പറയുന്നു. തുടര്‍ച്ചയായി 30-60 മിനിറ്റേ ഉപയോഗിക്കാവൂ എന്നും, പിന്നെ 15 മിനിറ്റ് റെസ്റ്റ് എടുത്ത ശേഷം തുര്‍ന്ന് ഉപയോഗിക്കാമെന്നും പറയുന്നു. കാലിബറേഷന്‍ പ്രശ്‌നമുള്ള ഒരു പ്രൊഡക്ട് ആണിത് എന്നും ചിലര്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്നും പറയുന്നു. വില്‍ക്കുന്ന വില 649 രൂപ.
ഇലക്ട്രിക് ക്ലീനിങ് ബ്രഷ്
ബാത്‌റൂം, ഷവര്‍, ടബ്, അടുക്കള തറ തുടങ്ങിയ ഇടങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കാവുന്ന ഒന്നാണ് സപ്ടിക്‌സ് മള്‍ട്ടി ഫങ്ഷണല്‍ ഇലക്ട്രിക് ക്ലീനിങ് ബ്രഷ്. ഇത് 4എഎ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നു. ഉപകരണത്തിനൊപ്പം ബാറ്ററി ഇല്ല. മോട്ടറിന് ശക്തി കുറവാണെന്ന് പരാതിയുള്ളവരുണ്ട്. ബാറ്ററി പെട്ടന്നു തീരുന്നു എന്നും ചലര്‍ക്ക് പരാതിയുണ്ട്. റീചാര്‍ജബ്ള്‍ ബാറ്ററി ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
ഓക്‌സോ ഗുഗ് ഗ്രിപ്‌സ് ഡിഷ് സ്‌ക്വീജീ
പാത്രങ്ങളിലും മറ്റും മിച്ചം ഇരിക്കുന്ന വസ്തുക്കള്‍ തുടച്ചു നീക്കാന്‍ ഉപയോഗിക്കാം. ബാറ്ററി ഉപയോഗിക്കുന്നതല്ല. മേശപ്പുറത്തും മറ്റുമുള്ള വസ്തുക്കളും കൈയ്യില്‍ പറ്റാതെ തുടച്ചിടാം. ഗ്രിപ് ഉണ്ട്. ഓക്‌സോ ഗുഗ് ഗ്രിപ്‌സ് ഡിഷ് സ്‌ക്വീജീക്ക് വില 580 രൂപ. ലിങ്ക്
കീബോഡ് ക്ലീനര്‍
ലാപ്‌ടോപ്പിന്റെയും മറ്റും കീബോഡുകള്‍ക്കിടയില്‍ പൊടിപടലങ്ങള്‍ കയറുക എന്നത് സാധാരണമാണല്ലോ. ഇലക്ട്രോണിക് കീബോര്‍ഡ് ക്ലീനര്‍ കിറ്റില്‍ കീബോഡ് ക്ലീനിങിന് മാത്രമുള്ള ഉപകണങ്ങളല്ല ഉള്ളത്. എയര്‍പോഡ്‌സ് പ്രോ ക്ലീന്‍ ചെയ്യാനുള്ള പെന്‍, ഇയര്‍ഫോണ്‍, ഫോണ്‍, മോണിട്ടര്‍തുടങ്ങിയ വൃത്തിയാക്കാനുളള സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നതായി കമ്പനി പറയുന്നു. സോണ്‍സ് 7 ഇന്‍ 1 ക്ലീനര്‍ കിറ്റിന് 279 രൂപയാണ് വില.
ഇലക്ട്രോണിക് അക്‌സസറീസ് ഓര്‍ഗനൈസര്‍
ഈ കാലത്ത് മെമ്മറി കാര്‍ഡുകള്‍, കേബിളുകള്‍ പവര്‍ ബാങ്കുകള്‍, തുടങ്ങി ഒട്ടനവധി ഇലക്ട്രോണിക് അക്‌സസറികള്‍ കൊണ്ടുനടക്കുന്നവരാണ് നമ്മില്‍ പലരും. ഇവ പോക്കറ്റുകളിലും സാധാരണ ബാഗുഗളിലും മറ്റും ഇടുകയും അവയ്ക്ക് കേടുവരികയും ചെയ്യുന്നതിന് പലരും അനുഭവസ്ഥരുമാണ്. ഇത്തരംസാധനങ്ങള്‍ ഒരുമിച്ച് കൊണ്ടു നടക്കാനുള്ള പൗച്ചാണ് ഗ്യാജറ്റ്‌സ്‌ബൈറ്റ് ഓര്‍ഗനൈസര്‍ പോര്‍ട്ടബിള്‍. 1,499 രൂപ എംആര്‍പിയുള്ള ഇത് 669 രൂപയ്ക്ക് വില്‍ക്കുന്നു.
മുറിക്കുള്ളിലെ താപവും ഹ്യുമിഡിറ്റിയും അളക്കാന്‍
അമിസെന്‍സ് ഡിജിറ്റല്‍ വെതര്‍ സ്റ്റേഷന്‍ ഉപയോഗിച്ച് മുറിക്ക് അകത്തെ ചൂടും ഈര്‍പ്പവും അളക്കാം. രണ്ട് എഎഎ ബാറ്ററി വേണം പ്രവര്‍ത്തിപ്പിക്കാന്‍. താരത്യേന വില കുറഞ്ഞ ഉപകരണമായതിനാല്‍ കൃത്യത കുറവുണ്ടെന്ന് ആരോപണം. അമിസെന്‍സ് ഡിജിറ്റല്‍ വെതര്‍ സ്റ്റേഷന് വില 996 രൂപ.