ADVERTISEMENT

ജിയോ സിനിമ അതിന്റെ ഏറ്റവും പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ പ്രഖ്യാപിച്ചു. പ്രതിമാസം 29 രൂപ മുതലാണ് പ്രീമിയം പ്ലാനുകൾ ആരംഭിക്കുന്നത്. മാത്രമല്ല പ്രതിമാസം 89 രൂപ നിരക്കിൽ 4 ഡിവൈസുകളിൽ സ്ട്രീം ചെയ്യാനാകുന്ന ഫാമിലി പ്ലാനും പ്രഖ്യാപിച്ചിട്ടുണ്ട്.

4K സ്ട്രീമിങ്, ബെസ്റ്റ്-ഇൻ-ക്ലാസ് ഓഡിയോ, ഓഫ്‌ലൈൻ കാഴ്ച ഉൾപ്പടെയുള്ള ഒരു പരസ്യരഹിത കാഴ്ചാനുഭവം നൽകുകയെന്നതാണ് ജിയോ ലക്ഷ്യമിടുന്നത്.

ഇതുവരെ ലഭിച്ച വിവരങ്ങൾ‍ പ്രകാരം ഇങ്ങനെ ആയിരിക്കും

∙പരസ്യ രഹിത ഉള്ളടക്കം (തത്സമയ, സ്പോർട്സ് ഉള്ളടക്കം ഒഴികെ)

∙എക്‌സ്‌ക്ലൂസീവ് ഒറിജിനൽ വെബ് സീരീസിലേക്കുള്ള ആക്‌സസ്

∙ഹോളിവുഡ് സിനിമകൾ

∙ബ്ലോക്ക്ബസ്റ്റർ സിനിമകൾ

∙ ടിവി സീരിയലുകളിലേക്കുള്ള ആദ്യകാല ആക്സസ്

∙4K വരെ നിലവാരമുള്ള സ്ട്രീമിങ്

∙ ഓഫ്‌ലൈൻ കാണുന്നതിന്  ഡൗൺലോഡ് ചെയ്യാം

അതേസമയം ഇപ്പോൾ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഉൾപ്പെടെയുള്ള സ്പോർട്സ് സ്ട്രീമിങും ആയിരക്കണക്കിന് മണിക്കൂർ വിനോദ ഉള്ളടക്കവും അതിൻ്റെ പരസ്യ-പിന്തുണയുള്ള ഓഫറിന്റെ ഭാഗമായി സൗജന്യമായി തുടർന്നും ലഭ്യമാകുമെന്നാണ് വിവരം.

English Summary:

JioCinema Premium plan starting at Rs 29: Benefits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com