ADVERTISEMENT

എക്സ് ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്കാണ് തന്റെ അഞ്ച് മാസമായ കുട്ടിയുടെ പിതാവെന്ന അവകാശവാദവുമായി ഇൻഫ്ലുവൻസർ. എഴുത്തുകാരിയും ഇൻഫ്ലുവൻസറുമായ ആഷ്‌ലി സെൻ്റ് ക്ലെയറാണ് 'എക്സിലൂടെ' ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

വാലന്റൈൻസ് ദിനത്തിലാണ്  31 കാരിയായ ആഷ്‌ലി സെന്റ് ക്ലെയർ എക്‌സിൽ ഈ വാർത്ത പ്രഖ്യാപിച്ചത്. ഇതുശരിയാണെങ്കില്‍ മസ്കിന്റെ പതിമൂന്നാമത്തെ കുട്ടിക്കായിരിക്കും  ആഷ്​ലി ജന്മം നൽകിയിരിക്കുന്നത്. കുട്ടിയുടെ സ്വകാര്യതയും സുരക്ഷയ്ക്കുമായാണ് ഇത് വെളിപ്പെടുത്താതിരുന്നതെന്ന് ആഷ്​ലി പറയുന്നു.

ആഷ്‌ലി സെന്റ് ക്ലെയർ പോസ്റ്റിന്റെ അടിക്കുറിപ്പിൽ 'alea lacta est' എന്ന് എഴുതി. ലാറ്റിൻ പദപ്രയോഗത്തിന്റെ അർത്ഥം 'ദ് ഡൈ ഈസ് കാസ്റ്റ്' എന്നാണ്. 'എന്തെങ്കിലും ഒരു തിരിച്ചുവരവ് സാധ്യമല്ലാത്ത പോയിന്റ് കടന്നുപോയി അല്ലെങ്കിൽ മാറ്റാൻ കഴിയാത്ത ഒരു തീരുമാനം നിങ്ങൾ എടുത്തിരിക്കുന്നു' എന്ന് സൂചിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നു.

മൂന്ന് സ്ത്രീകളിലായി 12 കുട്ടികളുടെ പിതാവാണ് മസ്‌ക് ആദ്യ ഭാര്യ ജസ്റ്റിനിൽ ആറ് കുട്ടികളുണ്ട്; സംഗീതജ്ഞരായ ഗ്രിംസിൽ മൂന്ന് പേർ; മുൻ ന്യൂറലിങ്ക് ഓപ്പറേഷൻസ് ഡയറക്ടർ ഷിവോൺ സിലിസിൽ മൂന്ന് പേർ. ഒരിക്കൽ തന്റെ മൂന്ന് കുട്ടികളെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായും മസ്ക് കൊണ്ടുവന്നിരുന്നു.

English Summary:

Influencer Says She Gave Birth To Elon Musk's New Baby: 'Five Months Ago'

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com