പത്താം ക്ലാസ് ജയിച്ചവർക്ക് 22,100 രൂപ ശമ്പളത്തിൽ ജോലി, കൊച്ചിൻ ഷിപ്യാഡിൽ വീണ്ടും അവസരം, 70 ഒഴിവ്!

Mail This Article
പത്തു ജയിച്ചവർക്ക് അവസരവുമായി കൊച്ചിൻ ഷിപ്‌യാർഡ്. സെമി സ്കിൽഡ് റിഗർ, സ്കഫോൾഡർ തസ്തികകളിലാണ് അവസരം. 5 വർഷ കരാർ നിയമനമാണ്. മാർച്ച് 28 വരെ ഒാൺലൈനായി അപേക്ഷിക്കാം.
യോഗ്യത:
∙സ്കഫോൾഡർ (59 ഒഴിവ്) : പത്താം ക്ലാസ് ജയം, ജനറൽ സ്ട്രക്ചറൽ/ സ്കഫോൾഡിങ് ജോലിയിൽ 2 വർഷ പരിചയം.
∙സെമി സ്കിൽഡ് റിഗർ (11) : നാലാം ക്ലാസ് ജയം, സമാന മേഖലയിൽ 3 വർഷ പരിചയം.
∙പ്രായപരിധി: 45.
∙ശമ്പളം : 22,100. ഒാവർ ടൈം അലവൻസും ഉണ്ടായിരിക്കും.
∙ഫീസ്: 200 രൂപ+ ബാങ്ക് ചാർജുകൾ. ഒാൺലൈനായി അടയ്ക്കാം. പട്ടികവിഭാഗക്കാർക്കു ഫീസില്ല.
∙തിരഞ്ഞെടുപ്പ്: പ്രാക്ടിക്കൽ ടെസ്റ്റ്/ഫിസിക്കൽ ടെസ്റ്റ് മുഖേന.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..